മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജഹാൻ മേലകത്തിന് പൊന്നാനി കൾച്ചറൽ വെൽഫയർ അസോസിയേഷൻ യാത്രയയപ്പ് നൽകി. സ്വകാര്യ വസതിയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കബീർ അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതിയംഗം ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. 1991 ൽ ഒമാനിൽ വന്ന ഷാജഹാൻ ആദ്യ കാലത്ത് മത്ര ,സുവൈക്ക് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.
1995 മുതൽ റോയൽ എയർ ഫൊഴ്സിൽ ജോലി ചെയ്ത് വരികയായിരുന്നു. പൊന്നാനി അസോസിയേഷൻ ജനറൽ സെക്രട്ടറി ആയിരുന്നു. കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ, റാസ് പാലക്കൽ,ആന്റണി, മുസ്തഫ വളാഞ്ചേരി, സായിദ് ,സ്വാലിഹ് എന്നിവർ സംസാരിച്ചു. ശേഷം ഉപഹാരം കൈമാറി. നിരവധി പേർ സംബന്ധിച്ചു.
















