ബംഗ്ലൂർ : കര്‍ണാടകയിലെ ബെല്ലാരിയില്‍ ഐ.എസ് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരേ എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തു.ഐ.ഇ.ഡി സ്ഫോടനം നടത്താൻ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നും അത് പരാജയപ്പെടുത്തിയെന്നും ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.
സള്‍ഫര്‍, പൊട്ടാസ്യം നൈട്രേറ്റ്, വെടിമരുന്ന് തുടങ്ങിയ സ്ഫോടക വസ്തുക്കളുടെ ശേഖരം ഇവരില്‍ നിന്ന് കണ്ടെടുത്തതായി എൻ.ഐ.എ അറിയിച്ചു. നിര്‍ദ്ദിഷ്ട ആക്രമണങ്ങളുടെ വിശദാംശങ്ങളുള്ള രേഖകളും ആയുധങ്ങളും മൂര്‍ച്ചയുള്ള കത്തികള്‍, പണം, ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയും എൻ.ഐ.എ കണ്ടെടുത്തു.
Read also : ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടതിനെതിരെ മഹുവ മൊയ്ത്ര ഹൈക്കോടതിയിൽ
കര്‍ണാടകയിലെ ബെല്ലാരി, ബെംഗളൂരു, മഹാരാഷ്ട്രയിലെ പൂനെ, മുംബൈ, ഡല്‍ഹി, ജാര്‍ഖണ്ഡിലെ ബൊക്കാരോ എന്നിവിടങ്ങളില്‍ എൻഐഎയും പൊലീസും നടത്തിയ റെയ്ഡുകളില്‍ അറസ്റ്റിലായവരില്‍ ബെല്ലാരി മൊഡ്യൂളിന്റെ നേതാവ് മുഹമ്മദ് സുലൈമാൻ എന്നറിയപ്പെടുന്ന മിനാസും ഉള്‍പ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു