ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമന്‍സ്. മദ്യനയ അഴിമതി കേസില്‍ ചോദ്യം ചെയ്യാനായാണ് കെജ്‌രിവാളിന് ഇ.ഡി. സമന്‍സ് അയച്ചത്. ഡല്‍ഹി മുഖ്യമന്ത്രിക്ക് ഇ.ഡി. അയക്കുന്ന രണ്ടാമത്തെ സമന്‍സാണ് ഇത്.
ചോദ്യം ചെയ്യലിനു ഈ മാസം 21നു ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ കഴിഞ്ഞ മാസം രണ്ടിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കെജരിവാള്‍ അന്നു ഹാജരായില്ല. ഇഡി നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലവുമാണെന്ന് വ്യക്തമാക്കിയാണ് വിട്ടുനിന്നത്.
കേസില്‍ എഎപി മുതിര്‍ന്ന നേതാക്കളും കെജരിവാള്‍ മന്ത്രിസഭയിലെ മന്ത്രിമാരുമായിരുന്ന മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രിലില്‍ ഇതേ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അരവിന്ദ് കെജ്‌രിവാളിനെയും ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയിലെ സി.ബി.ഐ. ആസ്ഥാനത്ത് വച്ച് ഒമ്പതുമണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു