മെൽബൺ: ലോക്സഭ സുരക്ഷ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി സഭക്കകത്ത് പ്രതിഷേധിച്ച കോൺഗ്രസിലെ അധിർ രഞ്ജൻ ചൗധരി അടക്കം 30 പ്രതിപക്ഷമാരെ ലോക്സഭയിൽ നിന്ന് സ്പീക്കർ ഓം ബിർള സസ്പെൻഡ് ചെയ്തു. ഒമ്പത് കോൺഗ്രസ് എം.പിമാരടക്കം 13 എം.പിമാരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് നടപടി.
പ്ലക്കാർഡുകൾ കാണിച്ചതിനും അച്ചടക്കമില്ലാതെ പെരുമാറിയതിനുമാണ് നടപടി. പാർലമെന്റ് അതിക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷാതും മറുപടി പറയണമെന്ന് പ്രതിപക്ഷ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പാർലമെന്റിൽ അതിന്റെ പേരിൽ ചർച്ച ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. എന്നാൽ അക്രമികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിശദീകരണം നൽകാതെ മോദി ഒളിച്ചോടുകയാണ് എന്നായിരുന്നു പ്രതിപക്ഷ ആരോപണം.
ആദ്യം സസ്പെൻഡ് ചെയ്ത 13 എം.പിമാർക്കെതിരായ നടപടി പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കോൺഗ്രസ് എം.പിമാരായ മുഹമ്മദ് ജുവൈദ്, ഹൈബി ഈഡൻ, ബെന്നി ബെഹ്നാൻ, ഡീൻ കുര്യാക്കോസ്, സി.പി.ഐയുടെ എസ്. വെങ്കിടേശ്വൻ എന്നിവരാണ് പാർലമെന്റിന്റെ പടികളിൽ കുത്തിയിരുന്ന് പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു