ന്യൂഡൽഹി: ഐ.എസ് ബന്ധം സംശയിച്ച് എൻ.ഐ.എ തിങ്കളാഴ്ച രാജ്യത്തെ 19 കേന്ദ്രങ്ങളിൽ റെയ്ഡ്. നാലുസംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിലാണ് ഇന്ന് പുലർച്ചെ മുതൽ റെയ്ഡ് തുടങ്ങിയത്. കർണാടക, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ഭീകരസംഘടനയായ ഐ.എസിന്റെ ശൃംഖലയില്‍പ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന. കര്‍ണാടകയിലെ 11 കേന്ദ്രങ്ങളിലും ഝാര്‍ഖണ്ഡിലെ നാലുകേന്ദ്രങ്ങളിലുമാണ് റെയ്ഡ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പുലർച്ചെ തുടങ്ങിയ റെയ്ഡ് തുടരുകയാണെന്ന് എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞയാഴ്ച എൻ.ഐ.എ 44 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയും ഐ.എസ് മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിശോധനയിൽ, കണക്കിൽ പെടാത്ത വൻതോതിൽ പണം, ആയുധങ്ങൾ, മൂർച്ചയുള്ള ഉപകരണങ്ങൾ, തന്ത്രപ്രധാനമായ രേഖകൾ, വിവിധ ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു