തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകിയതായി തെറ്റായ പ്രചരണം നടക്കുന്നുണ്ടെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.
നാളെ (ഡിസംബർ-18) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി നൽകിയതായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ പേരിൽ ഒരു വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്. ഇതും തികച്ചും തെറ്റായ വാർത്തയാണ്, നിലവിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നും ഇങ്ങനെയൊരു അറിയിപ്പു നൽകിയിട്ടില്ലെന്നും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസർ വ്യക്തമാക്കി.
അതേസമയം, കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ തെക്കന്‍ തമിഴ്നാട്ടിലെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. അതാത് ജില്ലകളിലെ കളക്ടര്‍മാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രഫഷനല്‍ കോളേജുകളും സ്കൂളുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു