പ്രാംരംഭ സഹായം. സംരംഭങ്ങൾ തുടങ്ങുന്നതിനു മുമ്പാണ് പ്രാരംഭ സഹായത്തിനുള്ള അപേക്ഷ നല്കേണ്ടത്. ബാങ്ക് ടേം ലോണ് അനുവദിയ്ക്കുന്ന മുറയ്ക്ക് ആകെ അർഹമായ സഹായത്തിന്റെ 50% പരമാവധി 3 ലക്ഷം രൂപയാണ് പ്രാരംഭ സഹായം.
നിക്ഷേപ സഹായം. സ്ഥാപനം പ്രവര്ത്തനം ആരംഭിച്ചതിനുശേഷമാണ് നിക്ഷേപ സഹായത്തിനുള്ള അപേക്ഷ നല്കേണ്ടത്. പ്രവര്ത്തനം ആരംഭിച്ച് ഒരു വര്ഷത്തിനുള്ളില് അപേക്ഷ നല്കണം. നിലവിലുള്ള സംരംഭങ്ങളുടെ വിപുലീകരണം, വൈവിധ്യവല്ക്കരണം, ആധുനിക വല്ക്കരണം എന്നിവയും നിക്ഷേപ സഹായത്തിന്റെ പരിധിയില് വരുന്നു.
സാങ്കേതിക സഹായം. സർക്കാർ അംഗീക്യത ഏജന്സികളില് നിന്നും പുതിയ സാങ്കേതികവിദ്യ കരസ്ഥമാക്കിക്കൊണ്ട് തുടങ്ങിയ സംരംഭങ്ങള്ക്കാണ് അര്ഹതയുള്ളത്. സ്ഥാപനം പ്രവര്ത്തനം ആരംഭിച്ച് 6 മാസത്തിനുള്ളില് അപേക്ഷ നല്കണം.
മുൻഗണനാ വിഭാഗത്തില്പ്പെട്ട സംരംഭങ്ങൾ .
റബർ അധിഷ്ഠിത വ്യവസായങ്ങൾ .
റെഡിമെയ്ഡ് വസ്ത്ര നിര്മ്മാണം.
ബയോടെക്നോളജി അധിഷ്ഠിത വ്യവസായങ്ങൾ .
ബയോ ഡിഗ്രേഡബിള് പ്ലാസ്റ്റിക് വ്യവസായങ്ങൾ .
ബയോ ഫേര്ട്ടിലൈസര് വ്യവസായങ്ങൾ .
കാര്ഷിക ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങൾ .
പാരമ്പര്യേതര ഊര്ജോല്പാദനത്തിനുള്ള യന്ത്ര സാമഗ്രികളും മറ്റുപകരണങ്ങളും നിര്മ്മിക്കുന്ന വ്യവസായങ്ങൾ .
100% കയറ്റുമതി ചെയ്യുന്ന യൂണിറ്റുകൾ .
പ്ലാസ്റ്റിക്ക് മാലിന്യങ്ങള് പുന:സംസ്ക്കരിക്കുന്ന യൂണിറ്റുകൾ .
നെഗറ്റീവ് ലിസ്റ്റില് ഉള്പ്പെടുന്ന സംരംഭങ്ങൾ .
സര്വ്വീസ് കാറ്റഗറിയില്പ്പെട്ട സംരംഭങ്ങൾ .
റെഡിമെയ്ഡ് വസ്ത്ര നിര്മ്മാണമല്ലാതെയുള്ള തയ്യല് യൂണിറ്റുകൾ .
തടി മില്ലുകൾ .
ആസ്ബസ്റ്റോസ് സംസ്ക്കരണം.
എല്ലാ തരത്തിലുമുള്ള സ്റ്റീല് റീ റോളിംഗ് മില്ലുകൾ .
ഫ്ളെ ആഷില് നിന്നും സിമന്റ് നിര്മ്മാണം ഒഴികെയുള്ള സിമന്റ് ഉത്പാദിപ്പിക്കുന്ന സംരംഭങ്ങൾ .
കശുവണ്ടി ഫാക്ടറികൾ
ഫോട്ടോ സ്റ്റുഡിയോ, കളര് പ്രോസസിംഗ് യൂണിറ്റുകൾ .
മദ്യനിര്മ്മാണശാലയും മറ്റു ഡിസ്റ്റിലറികളും.
സോപ്പിന്റെ ഗ്രേഡിലുള്ള സോഡിയം സിലിക്കേറ്റ്
മെറ്റല് ക്രഷര് യൂണിറ്റുകള്.
അയണ്, കാല്സ്യം കാര്ബൈഡ് നിര്മ്മിക്കുന്ന യൂണിറ്റുകള്.
പൊട്ടാസ്യം ക്ലോറേറ്റ് നിര്മ്മാണയൂണിറ്റുകള്.
പവര് ഇന്റന്സീവ് യൂണിറ്റുകള്.