ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്. ജനുവരി ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുല്‍ത്താന്‍പുരിലെ എംപി-എംഎല്‍എ കോടതിയാണ് സമന്‍സ് അയച്ചത്.
അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് 2018 ഓഗസ്റ്റ് 4ന് കേസ് ഫയൽ ചെയ്തത്. കേസിൽ ഡിസംബർ 16ന് ഹാജരാകാൻ നിർദേശിച്ചെങ്കിലും രാഹുൽ ഹാജരായില്ലെന്ന് വിജയ് മിശ്രയുടെ അഭിഭാഷകൻ സന്തോഷ് പാണ്ഡെ പറഞ്ഞു.
നവംബര്‍ 18ന് കേസില്‍ വാദംകേട്ട ജഡ്ജി യോഗേഷ് യാദവ് അടുത്ത വിചാരണ നവംബര്‍ 27ലേക്ക് മാറ്റുകയും ഡിസംബര്‍ 16ന് രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ സമന്‍സ് അയക്കുകയുമായിരുന്നെന്നും പാണ്ഡെ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു