പരമ്പരാഗത മുതലാളിത്തത്തിൽ നിന്ന് വ്യതിരിക്തമായി വിവരസാങ്കേതികവദ്യയുടെ പിൻ ബലത്തിൽ ഉയിർകൊണ്ട ടെക്ക് മുതലാളിത്തത്തിൻ്റെ ഡിജിറ്റൽ വ്യാപാരം ആഗോളതലത്തിൽ അതിവേഗത്തിലാണു. സോഫ്റ്റ്‌വെയർ വിൽപ്പന മുതൽ ഒടിടി ഫ്ലാറ്റു ഫോമിലെ സിനിമ സ്ട്രീമിംഗ് വരെയുള്ള ഡിജറ്റിൽ വ്യാപാരം ശിഘ്ര ഗതിയിലാണ്. എന്നിരുന്നാലും ഡിജിറ്റൽ വ്യാപാരം പൂർണ്ണ തോതിൽ ഉപയുക്തമാക്കുന്നതിൽ പല വികസ്വര രാജ്യങ്ങളും പിറകിലാണു. താരിഫ് രഹിത രീതിയിലൂടെ സർവ്വരെയും ഡിജിറ്റൽ വ്യാപാര ഇടപാട് ശൃംഖലയിലുൾപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നയ പരിഷ്കാരങ്ങളുടെ സമയമാണിത്.
പരമ്പരാഗത വ്യാപാര നേട്ടങ്ങൾക്കപ്പുറം ഡിജിറ്റൽ വ്യാപാരത്തിന് നിരവധി സവിശേഷതകളുണ്ട് . സമ്പദ്‌വ്യവസ്ഥയെ ഡിജിറ്റലൈസ് ചെയ്യുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും സോഫ്റ്റ്‌വെയർ വ്യാപാരം സഹായിക്കുന്നു. ഡിജിറ്റൽ മീഡിയയിലൂടെ വിദേശ ജേണലുകൾ സബ്‌സ്‌ക്രൈബു ചെയ്യുന്നതുൾപ്പെടെ ഡിജിറ്റിൽ വ്യാപാരത്തിൽ പ്രധാന കണ്ണിയായി മാറുന്നുണ്ട്. ഇതിലൂടെ പരസ്പര വ്യാപാര ബന്ധം, ആശയവിനിമയം, വിജ്ഞാന – പുത്തൻ ആശയ കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിയ്ക്കപ്പെടുന്നു.
ചെറുകിട സ്ഥാപനങ്ങളും സ്ത്രീ നേതൃത്വ സംരംഭ ങ്ങളും ഡിജിറ്റലിധിഷ്ഠിത വ്യാപാര രീതിയി ലേക്ക് പരിവർത്തിപ്പിക്കപ്പെടുന്നതിൽ തടസ്സങ്ങൾ പ്രകടമാണ്. എന്നാൽ ആപ്പ് സ്റ്റോറുകൾ അല്ലെങ്കിൽ ഫ്രീലാൻസ് പ്രോഗ്രാമിങ് വെബ്‌സൈറ്റുകൾ പോലുള്ള സൈബർ കമ്പോളങ്ങളുപയോഗപ്പെടുത്തി ഇപ്പറഞ്ഞ തടസ്സങ്ങളെ മറിക്കടക്കുകയെന്നത് സു സാധ്യമാ ക്കപ്പെടുന്നുണ്ട്. പോയവർഷം ആഗോള ഡിജിറ്റൽ വ്യാപാര മൂല്യം 3.82 ട്രില്യൺ ഡോളറായി ഉയർന്നു. ഇതിൽ (service trade )ത്തിന്റെ റെക്കോർഡ് 54 ശതമാനം വിഹിതം. ഏകദേശം രണ്ട് പതിറ്റാ ണ്ടുകളായി 8.1 ശതമാനം ശരാശരി വാർഷിക വളർച്ചാ നിരക്ക്. അതായത് അതിവേഗം ഡിജിറ്റിലധി ഷ്ഠിത വ്യാപാര മേഖല ചരക്ക് വ്യാപാര മേഖലയെ മറികടക്കുന്നുവെന്നതിൻ്റെ ശക്തമായ ലക്ഷണം.
വികസ്വര സമ്പദ്‌വ്യവസ്ഥകളിലെ ഡിജിറ്റൽ വ്യാപാരത്തിൽ ശ്രദ്ധേയമായ ചലനങ്ങൾ ഇനിയും വേണ്ടത്ര പ്രകടമായിട്ടില്ല. അവസരങ്ങളു ണ്ടായി രുന്നിട്ടും പല വികസ്വര സമ്പദ്‌വ്യവസ്ഥകളും പ്രത്യേകിച്ച് താഴ്ന്ന സാമ്പത്തികാവസ്ഥയുള്ള രാജ്യങ്ങൾ അവസരങ്ങൾ ഉപയുക്തമാക്കുന്നതിൽ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ല. കണക്റ്റിവിറ്റി, വിവര – വിജ്ഞാന സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യം, ഡിജിറ്റൽ വൈദഗ്ധ്യം എന്നിവയിലെ അപര്യാപ്തതയാണ് ഇതിനു കാരണം ഇതു കൂടാതെ സുതാര്യ – നിയമ- നിയന്ത്രണ വ്യവസ്ഥകളുടെ അഭാവവും.
ഓൺലൈൻ വിദൂര ഇടപാടുകൾ പ്രാപ്തമാക്കുക. ഡിജിറ്റൽ വിപണികളിൽ വിശ്വാസം വർദ്ധിപ്പിക്കുക. ചെലവ് താങ്ങാനാവുന്ന കണക്ട് വിറ്റി പ്രോത്സാ ഹിപ്പിക്കുക. അതിർത്തികടന്നുള്ള വിതരണത്തെ പിന്തുണയ്ക്കുക. ഈ ദിശകളിലൂന്നിയുള്ളതായി രിയ്ക്കണം ആഭ്യന്തര നയങ്ങളും നിയന്ത്രണങ്ങളും. അന്താരാഷ്ട്ര നാണ്യനിധി (international monetary fund), ആഗോള വ്യാപാര സംഘടന (world trade organisation ) യുൾപ്പെടെയുള്ള അന്താരാഷ്‌ട്ര സ്ഥാപനങ്ങളുടെ ഡിജിറ്റൽ ട്രേഡ് ഡെവലപ്‌മെന്റ് സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ ആഗോള ഡിജിറ്റൽ വ്യാപാരത്തെ കൂടുതൽ ഉൾക്കൊള്ളാൻ സഹായിക്കുന്ന ഘടക ങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ടെന്നത് ശ്രദ്ധേയം.ഓൺലൈൻ ഇടപാടുകളുമായി (ഡാറ്റ സ്വകാര്യത, ഉപഭോക്തൃ സംരക്ഷണം, സൈബർ സുരക്ഷ എന്നിവ പോലുള്ളവ) ഉചിതമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുകയെന്നത് ഡിജിറ്റൽ വ്യാപാര മേഖ ലയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.
ഡിജിറ്റൽ വ്യാപാരത്തിലേർപ്പെടുന്നതിനെയും അതിന്റെ നേട്ടങ്ങളെത്തിക്കുന്നതിനെയും മുൻനിറുത്തി ഡിജിറ്റൽ വ്യാപാരത്തിലെ അന്താരാഷ്ട്ര സഹകരണത്തെപ്രതി പൊതുവായ രൂപരേഖ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് പ്രധാനമാണ്.