ഗ്വാളിയാര്‍: മധ്യപ്രദേശില്‍ രോഗിയെ ആശുപത്രിയിലെത്തിക്കാനായി ഹൈക്കോടതി ജഡ്ജിയുടെ വാഹനം മോഷ്ടിച്ച എബിവിപി പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. മധ്യപ്രദേശിലെ സ്വകാര്യ സര്‍വ്വകലാശാല വൈസ് ചാൻസലറായ രോഗിയെ ആശുപത്രിയില്‍ എത്തിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ കാര്‍ ബലമായി തട്ടിയെടുത്തതിന് രണ്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. കേസില്‍ ജാമ്യം തേടിയ എബിവിപി ഗ്വാളിയാര്‍ സെക്രട്ടറി ഹിമാൻഷു ശ്രോത്രിയ (22), ഡെപ്യൂട്ടി സെക്രട്ടറി സുകൃത് ശര്‍മ (24) എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
‘ഡിസംബര്‍ 11ന് രാവിലെ 3.45-ന് ഗ്വാളിയാര്‍ റെയില്‍വേ സ്റ്റേഷനില്‍, ട്രെയിനില്‍ നിന്ന് ഇറങ്ങിയ അപരിചിതര്‍ ആബുലൻസ് വിളിക്കുകയും, തുടര്‍ന്ന്, സര്‍ക്കാര്‍ വാഹനത്തിന്റെ താക്കോല്‍ തട്ടിയെടുത്ത് രോഗിയുമായി കടക്കുകയുമായിരുന്നു’ എന്ന പൊലിസ് ഉദ്യോഗസ്ഥന്റെ പരാതിയിലായിരുന്നു ഇരു പ്രതികളെയും അറസ്റ്റ് ചെയ്തത്. ഝാൻസിയിലെ ഒരു സ്വകാര്യ സര്‍വ്വകലാശാല വൈസ് ചാൻസലറായിരുന്ന രഞ്ജിത് സിംഗ് (68) എന്ന് വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കാനാണ് ഇരുവരും വാഹനം തട്ടിയെടുത്തതെന്ന് പൊലിസ് പറഞ്ഞു. രോഗിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചു.
“സഹായം അഭ്യര്‍ത്ഥിക്കുന്നത് മര്യാദയോടെയാണ്, ബലപ്രയോഗത്തിലൂടെ അല്ല”, എന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. അതേസമയം, കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും വിട്ടയച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് എബിവിപി അറിയിച്ചു.
Read also : കോഴിക്കോട് സര്‍വകലാശാലയിൽ ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ ഉയര്‍ത്തി എസ്എഫ്ഐ
സംഭവത്തില്‍ മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരായ കേസ് പിൻവലിക്കണമെന്ന് മധ്യപ്രദേശ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ വാഹനവുമായി കടന്നുകളയുന്ന സമയം സ്ഥലത്ത് ആംബുലൻസ് എത്തിയിരുന്നെന്നും, രോഗിയെ കൊണ്ടുപോകുന്നതിനുള്ള ഒരേയൊരു ഉചിതമായ മാര്‍ഗ്ഗം ആംബുലൻസ് ആണെന്നും, ഒരു വ്യക്തിയെ സഹായിക്കാനെന്ന പേരില്‍ നിയമം ലംഘിക്കാൻ അപേക്ഷകരെ അനുവദിക്കാനാവില്ലെന്നും ജില്ലാ കോടതി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു