സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന : പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10 രൂപയാണ് കൂടിയത്. ഇതോടെ പവന് 80 രൂപ വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5775 രൂപയായി. ഒരു പവൻ സ്വര്‍ണത്തിന് വില 46,200 രൂപയുമായി. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5765 രൂപയായിരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 45,120 രൂപയും.

22 കാരറ്റ് സ്വര്‍ണത്തിന്റെ വില
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,775 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 6,300 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,725 രൂപയുമാണ്.

വെള്ളി വില
വെള്ളിയുടെ വില ഇന്ന് വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കൂടി 80.50 രൂപയിലേക്കെത്തി. ഒരു പവൻ വെള്ളിയുടെ വില 644 രൂപയാണ്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു