മൊബൈൽ ഫോൺ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായന്നതുമുതൽ തന്നെ ഒഴിവാക്കാനാകാത്ത ഒരു ആപ്ലിക്കേഷനാണ് ഗൂഗിൾ മാപ്പ്. ആദ്യകാലങ്ങളിൽ മൊബൈൽ ഫോണിലെ ഒരു നോർമൽ ആപ്ലിക്കേഷനായി വന്ന ഗൂഗിൾ മാപ്പ് ഇപ്പോൾ വാഹനങ്ങളിലെ ഇൻഫോർടെയ്ൻമെന്റ് സ്‌ക്രീനിലെ ഡിഫോൾട്ട് ആപ്ലിക്കേഷനായി വരാൻ തുടങ്ങി.
ഇപ്പോഴിതാ ഏറ്റവും പുതിയ അപ്ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. സേവ് ഫ്യുവൽ എന്ന ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ മൈലേജ് ലഭിക്കാൻ ഈ ഫീച്ചർ സഹായിക്കും. ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നോടെ മാപ്‌സ് നമുക്ക് യാത്ര ചെയ്യുണ്ടുന്ന വിവിധ റൂട്ടുകൾ കാണിക്കും. ഇവയിലൂടെയുള്ള ഇന്ധന ഉപഭോഗവും മാപ്പിൽ തെളിയും. തത്സമയ ട്രാഫിക്ക്,റോഡ് അപ്ഡേഷൻസ് എന്നിവയും ഈ ഫീച്ചറിലൂടെ ലഭിക്കും. ഏറ്റവും മികച്ച ഇന്ധന ക്ഷമത ഉള്ള വഴിയാകും മാപ്പ് നമുക്ക് നിർദ്ദേശിക്കുക
READ ALSO വാട്ട് ഈസ്: 2023 ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞവാക്ക്