കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഐടെല്‍ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഐടെല്‍ എ05എസ് പുറത്തിറക്കി. 4000എംഎഎച്ച് ബാറ്ററിയും വലിയ 6.6 ഇഞ്ച് എച്ച്ഡി+ ഡ്രോപ്പ് ഡിസ്പ്ലേയും, 8 മെഗാപിക്സല്‍ എഐ ക്യാമറയുമായി എത്തുന്നത്. 1.6 ഗിഗാ ഹേര്‍ട്സ് പ്രോസസര്‍ കരുത്ത് നല്‍കുന്ന ഫോണില്‍ കോളിങ്, വെബ് ബ്രൗസിങ്, ഗെയിമിങ് ഉള്‍പ്പെടെയുള്ള സുഗമമായ പ്രകടനം ഉറപ്പാക്കുന്നതിന് 4ജിബി റാമും, 64ജിബി റോമുമാണുള്ളത്.
വ്യക്തമായ ഫോട്ടോകളും വീഡിയോകളും പകര്‍ത്താന്‍ 8എംപി പിന്‍ ക്യാമറയും മികച്ച സെല്‍ഫികള്‍ക്കായി എഐ ബ്യൂട്ടിഫിക്കേഷന്‍ മോഡുകളുള്ള 5എംപി സെല്‍ഫി ക്യാമറയും ഐടെല്‍ എ05എസില്‍ സജ്ജീകരിച്ചിട്ടുണ്ട്. പിന്‍ഭാഗത്തെ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക്, ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാര്‍ഡ്, ഡ്യുവല്‍ 4ജി വോള്‍ട്ട് സപ്പോര്‍ട്ട് എന്നിവയാണ് മറ്റു സവിശേഷതകള്‍.
മികച്ച രൂപഭംഗിയും ദൈനംദിന ഉപയോഗക്ഷമതയുമായി പുതിയ ഐടെല്‍ എ05എസ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഡിജിറ്റല്‍ ഇന്ത്യ സംരംഭങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ പരിപൂര്‍ണതയാണ് എ05എസ്. കുറഞ്ഞ നിരക്കും എന്നാല്‍ ഫീച്ചറുകള്‍ നിറഞ്ഞതുമായ ഫോണ്‍ തിരയുന്ന ഉപഭോക്താക്കളെ ഇത് ആകര്‍ഷിക്കുമെന്നും ഐടെല്‍ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു.
രാജ്യത്തെ മുന്‍നിര റീട്ടെയില്‍ സ്റ്റോറുകളിലുടനീളം ക്രിസ്റ്റല്‍ ബ്ലൂ, ഗ്ലോറിയസ് ഓറഞ്ച്, മെഡോ ഗ്രീന്‍, നെബുല ബ്ലാക്ക് എന്നിങ്ങനെ നാല് നിറഭേദങ്ങളില്‍ പുതിയ ഐടെല്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാവും. ഫോണിന് 6,099 രൂപയാണ് വില.