ന്യൂഡൽഹി: പാർലമെന്റ് ആക്രമണത്തിന്റെ 22 മത്തെ വാർഷികത്തിൽ രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് നടന്ന ർലമെന്റ് അതിക്രമത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന. നിലവിൽ നാലുപേരാണ് കസ്റ്റഡിയിലുള്ളത്. എന്നാൽ സംഘത്തിൽ ആറുപേർ ഉണ്ടായിരുന്നെന്നും ഇതിൽ അഞ്ചുപേരെ ഇതിനോടകം തന്നെ തിരിച്ചറിഞ്ഞെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. രണ്ടുപേരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.
പാർലമെന്റ് സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ മുദ്രാവാക്യം മുഴക്കിക്കൊണ്ട് എംപിമാരുടെ ഇടയിലേക്ക് ചാടി ഇറങ്ങിയത്. ഉച്ചയ്ക്ക് സഭ പിരിയുന്നതിനു മുൻപായി ഒരു മണിക്ക് ശൂന്യവേള നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ സംഭവം . ഷൂസിൽ ഒളിപ്പിച്ചു വച്ച സ്‌മോക് സ്‌പ്രേ ലോക്‌സഭയിൽ ഉയർത്തി വിടുകയും ചെയ്തു.
ഉത്തർ പ്രദേശ് ആലംബാഗ് സ്വദേശിയായ സാഗർ ശർമ്മ, മൈസൂർ സ്വദേശിയും എൻജിനിയറിങ് വിദ്യാർഥിയുമായ മനോരഞ്ജൻ എന്നിവരാണ് ഭീതി പടർത്തിയത്. ഇതേ സമയം പാർലമെന്റിനു പുറത്ത് സ്‌മോക് സ്‌പ്രേ യുമായി രണ്ടു പേർ മുദ്രാവാക്യം വിളിച്ചു. അമോൽ ഷിൻഡെ ((25)) , നീലം (39)എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















