ഉപ്പില്ലാതെങ്ങനയാണ് ഭക്ഷണം കഴിക്കുക? പക്ഷെ തിരക്കിനും, മറവിക്കുമിടയിൽ പലപ്പോഴും ഉപ്പു കൂടി പോകും. ഉപ്പിട്ടന്ന് ഓർക്കാതെ വീണ്ടും ഉപ്പിടും, ചിലപ്പോഴൊക്കെ ഇടുന്ന അളവ് കൂടി പോകും. ഉപ്പ് കുറഞ്ഞാൽ പാകത്തിന് ഉപ്പു ചേർക്കാം. ഉപ്പു കൂടി പോയാൽ എന്താണ് ചെയ്യുക? കൂടി പോയ ഉപ്പു കുറയ്ക്കാൻ ചില പൊടികൈകളുണ്ട്,
ഉരുളകിഴങ്ങ്
വേവിയ്ക്കാത്ത ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷ്ണങ്ങളായി ഇതില്‍ ഇടാം. ഇത് അര മണിക്കൂര്‍ ശേഷം എടുത്ത് മാറ്റാം. ഉരുളക്കിഴങ്ങ് കൂടിയ ഉപ്പ് വലിച്ചെടുക്കാന്‍ സഹായിക്കുന്നു. ഇതല്ലെങ്കില്‍ വേവിച്ച ഉരുളക്കിഴങ്ങ് ഇടാം
മൈദ
ഇതുപോലെ മൈദമാവ് വെള്ളം ചേര്‍ത്ത് ചെറിയ ഉരുളകളാക്കി ഉരുട്ടി ഉപ്പ് കൂടിയ കറിയില്‍ ഇടണം. ഇത് അല്പനേരം കഴിഞ്ഞ് എടുത്തു മാറ്റാം. കറി തയ്യാറാക്കിക്കഴിഞ്ഞ് തീ കെടുത്തിയ ശേഷം ഇടുക. ഇതല്ലെങ്കില്‍ മാവ് കറിയില്‍ ചേര്‍ന്നുപോകും.
തൈര്
തൈര് അല്പം കറിയില്‍ ചേര്‍ക്കുന്നതും ഉപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന വഴിയാണ്. ഫ്രഷ് ക്രീം ചേര്‍ക്കാന്‍ പറ്റിയ കറിയെങ്കില്‍ ഇത് ചേര്‍ക്കുന്നതും അമിതമായ ഉപ്പ് സ്വാദ് നീക്കം ചെയ്യുന്നു.
പാൽ
പാല് ചേര്‍ക്കാന്‍ സാധിയ്ക്കുന്ന വിഭവമെങ്കില്‍ അല്പം പാല് ചേര്‍ക്കാം. ഇത് ഉപ്പുസ്വാദ് കുറയ്ക്കുന്നു.
സവാള
സവാള തൊലി കളഞ്ഞ് രണ്ട് കഷ്ണങ്ങളാക്കി കറിയില്‍ ഇടാം. അല്പം കഴിഞ്ഞ് ഇത് എടുത്ത് മാറ്റാം. ഇതും കറിയിലെ ഉപ്പുരസം നീക്കുന്നു.
വിനെഗർ
തുല്യ അളവില്‍ വിനെഗറും പഞ്ചസാരയും കറിയില്‍ ചേര്‍ക്കുന്നതും ഉപ്പുരസം കുറയ്ക്കാന്‍ സഹായിക്കുന്ന വഴിയാണ്. വിനെഗറിന് പുളിയും പഞ്ചസാരയ്ക്ക് മധുരവുമായതിനാല് ഇത് സ്വാദിനെ ബാലന്‍സ് ചെയ്യുന്നു. ഉപ്പുസ്വാദ് കുറയ്ക്കുന്നു.