മൾട്ടിമീഡിയ
പല മാധ്യമങ്ങൾ ചേർന്നതാണു മൾട്ടിമീഡിയ. ടെക്സ്റ്റ്, ചിത്രങ്ങൾ, ഗ്രാഫിക്സ്, ഓഡിയോ, വിഡിയോ, ഇന്റർആക്ടിവിറ്റി എന്നിവയൊക്കെ ഘടകങ്ങളാണ്. കലയും ശാസ്ത്രവും സാഹിത്യവും വാണിജ്യവും വ്യവസായവും മൾട്ടിമീഡിയയിൽ ഉൾപ്പെടുന്നു. ഇന്ന് ലോകം നീങ്ങി കൊണ്ടിരിക്കുന്നത് മൾട്ടി മീഡിയയി കൂടിയാണ് . നമ്മൾ ഉപയോഗിക്കുന്ന ഫോണും, ലാപ്പും, വീഡിയോ ഗെയിമറും അങ്ങനെയെല്ലാം കൂടി ചേർന്നതാണ് മൾട്ടി മീഡിയ
തൊഴില്‍സാധ്യത എങ്ങനെ ലഭിക്കും?
മൾട്ടിമീഡിയ ഒരൊറ്റ ജോലിയല്ല, പല രംഗങ്ങളിലെയും വൈവിധ്യമാർന്ന പല ജോലികളുമുണ്ട്.
- ടെലിവിഷൻ പ്രോഗ്രാം/സിനിമ / കാർട്ടൂൺ ചിത്രങ്ങൾ / വിഡിയോ നിർമാണം
- ഗ്രാഫിക് ഡിസൈൻ
- കംപ്യൂട്ടർ ഗെയിംസ് നിർമാണം
- ഇന്റർനെറ്റ്: വെബ് ഡിസൈൻ
- പരസ്യക്കമ്പനികൾ
- ഫാഷൻ ഡിസൈൻ സ്ഥാപനങ്ങൾ
- ഡിസൈൻ കേന്ദ്രങ്ങൾ
- ബിപിഒ സ്ഥാപനങ്ങൾ
- വൻകിട പ്രസാധന സ്ഥാപനങ്ങള്‍
- മൊബൈൽ ഫോൺ സേവനങ്ങൾ, തുടങ്ങിയവയെല്ലാം മൾട്ടി മീഡിയയുടെ തൊഴിൽ സാധ്യതകളാണ്
കേന്ദ്ര സർക്കാരിന്റെ മീഡിയ & എന്റർടെയ്ൻമെന്റ് സ്കിൽ കൗൺസിലിന്റെ കണക്കു പ്രകാരം ഇന്ത്യയിൽ മൾട്ടിമീഡിയ / ഡിസൈൻ രംഗത്ത് 2018നകം 26 ലക്ഷത്തിലേറെ തൊഴിലവസരങ്ങളാകും സൃഷ്ടിക്കപ്പെടുക. ഇതു പ്രയോജനപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസത്തെക്കാൾ തൊഴിൽനൈപുണ്യ വികസനത്തിൽ ഊന്നിയുള്ള പരിശീലനമാണ് ആവശ്യം. പ്രമുഖ കമ്പനികളെല്ലാം ഇത്തരം തൊഴിൽവൈദഗ്ധ്യം ജോലിക്കുള്ള മാനദണ്ഡമായി കണക്കാക്കുന്നു.
ഗെയിമിങ് രംഗത്തെ ജോലികൾ
ഏറ്റവും കൂടുതൽ അവസരങ്ങൾ സിനിമ, വിഡിയോ ഗെയിം, വെബ് ഡവലപ്മെന്റ് മേഖലകളിലാണ്. ഇന്ത്യൻ വ്യവസായങ്ങളിൽ ഇവയ്ക്ക് ഒട്ടേറെ പേരെ ആവശ്യമുണ്ട്.
ഗെയിം ഡിസൈനർ: ചിത്രരചന, രൂപങ്ങൾ ഭാവനയിൽ കാണാനുള്ള വൈഭവം, പുതുചിന്ത, 3ഡി–ഡിസൈൻ സാമർഥ്യം, ഗെയിമിങ്ങിലെ നൂതനപ്രവണതകളുമായി പരിചയം എന്നിവ വേണം.
ഗെയിം ഡവലപ്പർ: വർണബോധം, ചിത്രീകരണത്തിനുള്ള യുക്തി, ചിത്രകലാപ്രാവീണ്യം എന്നിവ വേണം.
ഗെയിം ടെസ്റ്റർ: ആനിമേഷൻ–മൾട്ടിമീഡിയയിലെ യുക്തിയും ഇഫക്ട്സും ഉൾപ്പെടെ സാങ്കേതികത്തികവ് ആവശ്യമാണ്
ഗെയിമിങ് രംഗത്തെ മറ്റു ജോലികൾ:
2ഡി / 3ഡി ആനിമേറ്റർ, അഡ്വർടൈസിങ് ആർട്ടിസ്റ്റ്, കാർട്ടൂണിങ് വിദഗ്ധൻ, എന്റർടെയ്ൻമെന്റ് സ്പെഷലിസ്റ്റ്, വിഷ്വൽ ഇഫക്ട്സ് എക്സ്പർട്ട്, ഗെയിം ജേണലിസ്റ്റ്, ഇന്റർഫേസ് ആർട്ടിസ്റ്റ്, മ്യൂസിക് കംപോസർ, സ്ക്രിപ്റ്റ് റൈറ്റർ, ടെക്സ്ചർ ആർട്ടിസ്റ്റ്, വോയിസ് ആക്ടർ.
യുഎസ് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ പുറംജോലികൾ കുറയ്ക്കുമെന്നു പറയപ്പെടുന്നുണ്ടെങ്കിലും ലാഭനഷ്ട കണക്കുകൾ നോക്കുമ്പോൾ മൾട്ടിമീഡിയ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഇന്ത്യയെയും മറ്റും വൻതോതിൽ ആശ്രയിക്കാനാണു സാധ്യത. ചിത്രരചനാപാടവം നിർബന്ധമല്ലെങ്കിലും വരയും വർണവും ഒത്തു ചേർക്കാൻ കഴിവുള്ളത് സാധ്യകളെ കൂട്ടും.