കൈതിയെന്ന ഒറ്റ സിനിമകൊണ്ട് ഒരു യൂണിവേഴ്സ് തന്നെ സൃഷ്ട്ടിച്ച സംവിധയാകനാണു ലോകേഷ് കനക രാജ്. കൈതിയായിരുന്ന കാർത്തി ബിരിയാണി കഴിക്കുന്ന രംഗം ഏറെ വൈറലായിരുന്നു. ശേഷം വന്ന വിക്രത്തിൽ കമലഹാസന്റെ ഗംഭീര പ്രകടനംകണ്ടു അതുഭുതം കൂറിയവരാണ് കാഴ്ചക്കാർ. ‘ഇന്ത മാരി നേരത്തില് വീരങ്കയെല്ലാം അടിക്കടി സൊല്ലറ വാർത്ത എന്ന തെരിയുമാ’ എന്നാരംഭിക്കുന്ന ഡയലോഗ് ഇപ്പോഴും സ്റ്റാറ്റസുകൾ കീഴടക്കുന്നുണ്ട്. ലോകേഷിന്റെ സിനിമകൾക്ക് ഒരു വലിയ വിഭാഗം ആരാധകരുണ്ട്. ഇത്തരത്തിൽ ലോകി സിനിമകളെ ആരാധകർ വിളിക്കുന്ന ഓമന പേരാണ് എൽ സി യു. ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സുമായി ബന്ധപ്പെട്ടു വരുന്ന വർത്തകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. പാൻ ഇന്ത്യൻ ആരാധകർ ഇതിനു വേണ്ടി കാത്തിരിക്കുന്നു.
ആരാധകരെ ആവേശത്തിലാക്കി കൊണ്ട് അടുത്ത എൽ സി യു അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് നരേയൻ. വിക്രത്തിലും,കൈതിയിലും പോലീസ് ഓഫീസർ ബിജോയ് ആയി അഭിനയിച്ച നരേയനെ ആരും മറക്കാൻ സാധ്യതയില്ല. നരേയ്ൻറെ ഏറ്റവൻ പുതിയ ചിത്രമായ ക്വീൻ എലിസബത്തിന്റെ വാർത്ത സമ്മേളനത്തിനിടയിലാണ് എൽ സി യു വിനെ പറ്റി സംസാരിച്ചത്. താനും ലോകേഷും ചേർന്ന് 10 മിനിറ്റ് ദൈർഖ്യമുള്ള ഷോർട് ഫിലിം നിർമ്മിച്ചിട്ടുണ്ടെന്നു; അതിനു എൽ സി യു വുമായി ബന്ധമുണ്ടെന്നും ആയിരുന്നു വെളിപ്പെടുത്തൽ. എൽ സി യു വിന്റെ ആദ്യ ഭാഗം അതാണെന്നും,താമസിക്കാതെ അത് പുറത്തിറങ്ങുമെന്ന് കൂടി നരേയൻ കൂട്ടി ചേർത്തു ലോകേഷ്
















