കേരളത്തിലിപ്പോൾ പനി കാലമാണ്. പനിയെക്കാളും വില്ലനായി നിൽക്കുന്നത് ചുമയാണ്. പനി വിട്ടു മാറിയിട്ടും അടങ്ങാത്ത ചുമ അത്ര നിസ്സാരക്കാരനല്ല. വീട്ടു വൈദ്യവും, കഫ്‌സിറപ്പും കുടിച്ചിട്ടും മാറാതെ നിൽക്കുന്ന ചുമയെ വേണ്ട വിധത്തിൽ ശ്രദ്ധിക്കണം. തൊണ്ട കുത്തി ചുമയ്ക്കുക, കഫമില്ലാത്ത ചുമ തുടർച്ചയായി ഉണ്ടാകുക, തൊണ്ടയിൽ വരൾച്ച അനുഭവപ്പെട്ട് ചുമയ്ക്കുക തുടങ്ങിയിവയൊക്കെ ഇപ്പോഴത്തെ ചുമയുടെ സ്വാഭാവങ്ങളാണ്. ഇത്തരത്തിലുള്ള ചുമയെ പോസ്റ്റ് ഇൻഫെക്‌ഷൻ കഫ് എന്ന് അറിയപ്പെടുന്നു. ഇവ ഒരാഴ്ചയോ അതിലധികമോ നീണ്ടു നിൽക്കുന്നു. എന്നാൽ ഇവ ഒരിക്കലും ന്യൂമോണിയയായി രൂപപ്പെടുന്നില്ല.
അഡിനോ, റെസ്പിറേറ്ററി തുടങ്ങിയ വൈറസുകൾ ശ്വാസ കോശ നാളിയിൽ പ്രേവേശിക്കുന്നത് മൂലമാണ് ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ചുമയുണ്ടാകുന്നത്. പെട്ടന്ന് ശ്വാസം മുട്ടൽ ഉണ്ടാകുക, ചെറുപ്പകാലത്ത് മാത്രം വന്നിരുന്ന ശ്വാസംമുട്ടൽ വീണ്ടും വരിക, ആസ്തമ രോഗികളിലിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുക തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങൾ
ചുമയെങ്ങനെ തടയാം?
- പൊടിപടലങ്ങൾ നിറഞ്ഞ അന്തരീഷം ഒഴിവാക്കുക
- തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ, മാസ്ക്ക് എന്നിവ ധരിക്കുക
- പുക വലി ഒഴിവാക്കുക
- ഇടയ്ക്കിടെ ചൂട് വെള്ളം കുടിയ്ക്കുക
- ഒരുപാട് തണുത്ത ആഹാരങ്ങൾ കഴിക്കാതിരിക്കുക
- ഒരാഴ്ചയിൽ കൂടുതൽ ചുമ നിലനിൽക്കുന്നുവെങ്കിൽ ഡോക്ട്ടറുടെ നിർദ്ദേശം തേടുക ALSO READ പുരികം കൊഴിയുന്നുണ്ടോ? പരിഹാരമാർഗ്ഗങ്ങളിതാണ്
















