എന്തിനുമേതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരല്ലേ നമ്മൾ? പോകേണ്ടുന്ന സ്ഥലത്തെ കുറിച്ചറിയാൻ, ഏറ്റവും പ്രിയപ്പെട്ട നടന്റെ ഡീറ്റെയിൽസ് അറിയാൻ, ട്രെൻഡിൻഡ് ന്യൂസുകൾ അറിയാൻ, ലോകത്തിൽ നടക്കുന്ന സർവ്വ കാര്യങ്ങളുമറിയാൻ, എങ്ങനെ ഭക്ഷണത്തെ ഉണ്ടാക്കണമെന്നറിയാൻ അങ്ങനെ ഒരു ദിവസം എത്രയോ തവണ ഗൂഗിളിനെ ആശ്രയിക്കുന്നു. സുഹൃത്തുക്കൾ തമ്മിൽ സംസാരിച്ചു കൊണ്ടിരുന്ന ഒരു വിഷയം പിന്നീട് ഗൂഗിൾ സജഷനായി ഫീഡിൽ കാണിക്കും. ട്രൻഡ് ഏത് വന്നാലും നമ്മൾ നേരെ ഗൂഗിളിലേക്കല്ലേ പോകുന്നത്? ഈ വര്ഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സേർച്ച് ചെയ്തവ എന്തൊക്കെയാണെന്ന് അറിയണ്ടേ?
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 നെ കുറിച്ചാണ് ഏറ്റവും കൂടുതൽ തെരയലുകൾ ഗൂഗിളിൽ ഉണ്ടായത്. ബഹിരാകാശത്തേക്കുള്ള യാത്ര എങ്ങനെ? എന്താണ് ചന്ദ്രയാൻ 3 തുടങ്ങിയവയിരുന്നു ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യം. രണ്ടാമത്തെ സ്ഥാനം ചാറ്റ് ജി പി റ്റിയ്ക് ആണ്. ചാറ്റ് ജി പി റ്റി കൂടുതൽ വ്യാപിക്കുവാൻ തുടങ്ങിയതോടെ ആവിശ്യകത മനസിലാക്കിയ ഉപഭോക്താക്കൾ ഇതിനെ കുറിച്ച കൂടുതൽ അറിയാൻ ശ്രമിച്ചു. വാട്ട് ഈസ്? എന്ന തുടങ്ങിയ സെർച്ചുകൾ കൂടുതലും ചെന്ന് നിൽക്കുന്നത് ജി 20 ഉച്ചകോടിയെ കുറിച്ചാണ്. കൂടാതെ കർണ്ണാടക തെരഞ്ഞെടുപ്പ്, സിവിൽ കോഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ലോക വർത്തകളിലേക്ക് ആളുകൾ തെരഞ്ഞത് ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിനെ കുറിച്ചാണ്. എങ്ങനെ യൂടൂബിൽ കൂടുതൽ സബ്സ്ക്രൈബേഴ്‌സിനെ നേടാം? എന്ന ചോദ്യം ഇവിടുത്തെ കണ്ടന്റ് ക്രീയേറ്റഴ്സിൽ വർദ്ധനവ് ഉണ്ടാകുന്നതിന് സൂചിപ്പിക്കുന്നു എന്ന ഗൂഗിൾ അഭിപ്രായപ്പെട്ടു. സൊ ബ്യൂട്ടിഫുൾ സൊ എലഗന്റ് ലുക്കിങ് ലൈക് എ വൗ എന്ന ഭൂപേന്ദ്ര ജോഗിയുടെ ഡയലോഗ് ആണ് മീമുകളിൽ ടോപ് ലിസ്റ്റ്