ചെന്നൈ ∙ നഗരത്തിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന 2 ഡോക്ടർമാരെ 2 ദിവസത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട ഷിഫ്റ്റുകൾ പൂർത്തിയാക്കി മടങ്ങിയെത്തിയതിനു പിന്നാലെയാണ് ഇരുവരും മരിച്ചതെന്നാണ് ആരോപണം.
ഞായറാഴ്ചയാണ് മദ്രാസ് മെഡിക്കൽ കോളജിലെ (എംഎംസി) ഡോ.മരുതുപാണ്ഡ്യനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അയനാവരം ഇഎസ്‌ഐ ഹോസ്പിറ്റലിലെ ഡോ. സോലൈസാമി ജോലി കഴിഞ്ഞ് മടങ്ങിയെത്തിയതിനു പിന്നാലെ മരിച്ചു.
രണ്ട് ഡോക്ടർമാരും 24 മണിക്കൂർ നീണ്ട ജോലി ഷിഫ്റ്റിൽനിന്ന് മടങ്ങിയെത്തിയതിനു ശേഷമാണ് മരിച്ചതെന്നാണു പൊലീസ് വിശദീകരണം. 2 പേർക്കും അമിത ജോലി ഭാരമുണ്ടായിരുന്നെന്നും കടുത്ത സമ്മർദത്തിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായെന്നുമാണു റിപ്പോർട്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















