ഫോറൻസിക്കിന് ശേഷം അഖിൽ പോൾ, അനസ് ഖാൻ, ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം ‘ഐഡിന്റിറ്റി’ ഷൂട്ടിങ്ങിനായി ഒരുങ്ങുന്നു. തെന്നിന്ത്യൻ താരം തൃഷ നായികയാവുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ടോവിനോ തോമസ്, വിനയ് റായ് എന്നിവരും ഉണ്ട്. മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി. ഗോവയിൽ മന്ദിര ബേദി അഭിനയിക്കുന്ന സീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ അവസാനിക്കും. രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേർന്ന് നിർമിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് തിയേറ്ററിൽ എത്തിക്കും .
നാലു ഭാഷകളിലായി അണിയറയിൽ ഒരുങ്ങുന്ന ഐഡൻറിറ്റി പ്രഖ്യാപന വേള മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ടൊവിനോ, തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 50 കോടിക്ക് മുകളിലാണ് നിർമാണം. നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതി ചെയ്തിരിക്കുന്ന ചിത്രത്തിൽ 30 ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്.
















