തലൈവർ രജനികാന്തിന്റെ 73 മത് ജന്മദിനാഘോഷമാണിന്ന്. ഭാഷ ഭേതമില്ലാതെ എല്ലാ ഇൻഡസ്ട്രയിലും രജനികാന്ത് മികച്ച നടനാണ്. ഈ വർഷത്തെ ജന്മദിനത്തിന് രജിനികാന്തിനു ജന്മദിനാശംസ നേർന്നു എത്തിയിരിക്കുകയാണ് നടനും രജിനികാന്തിന്റെ മകൾ ഐശ്വര്യയുടെ മുൻ ഭർത്താവും ആയിരുന്ന ധനുഷ്. ഐശ്യര്യയുമായി വേർപിരിഞ്ഞെങ്കിലും മരുമകന് അദ്ദേഹത്തോട് ഉള്ള സ്നേഹത്തെ കുറിച്ചാണ് ആരാധകർ ഇതിപ്പോൾ ചർച്ച ചെയ്യുന്നത്. രജിനികാന്ത് നായകനായി അവസാനം തീയറ്ററിൽ എത്തിയ ജയിലറിന്റെ പ്രിവ്യൂ ഷോ കാണാനും ധനുഷ് എത്തിയിരുന്നു. രജിനിയും കുടുംബവും എത്തിയ അതേ തീയറ്ററിലാണ് ധനുഷും സിനിമ കാണാൻ എത്തിയിരുന്നത്. ‘ജന്മദിനാശംസകൾ തലൈവ’ എന്നാണ് ധനുഷ് ട്വിറ്ററിൽ രജിനികാന്തിനെ ടാഗ് ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നത്. താൻ ഒരു രജിനി ഫാൻ ആണെന്ന് മുൻപും പല വേദികളിലും ധനുഷ് പറഞ്ഞിട്ടുണ്ട്. വ്യക്തി വിരോധങ്ങൾ സൂക്ഷിക്കാതെ അദ്ദേഹത്തെ ആശംസിക്കാൻ ധനുഷ് കാണിച്ച മനസിനെ ആരാധകരും പുകഴ്ത്തുകയാണ്. ഐശ്വര്യയുമായി വേർപിരിഞ്ഞതിന് ശേഷവും അതിനു മുൻപും ധനുഷ് മുടങ്ങാതെ തലൈവർക്ക് ജന്മദിന ആശംസ അറിയിക്കാറുണ്ട്.

















