എരുമേലി: കോട്ടയം ജില്ലയിൽ നവകേരളസദസ്സിന് സുരക്ഷയൊരുക്കാൻ, തീർഥാടനകേന്ദ്രമായ എരുമേലിയിലെ സുരക്ഷ കുറച്ചു. എരുമേലി ധർമശാസ്താ ക്ഷേത്രം, പേട്ട ധർമശാസ്താ ക്ഷേത്രം, വാവരുപള്ളി എന്നിവയുടെ പ്രവേശനഭാഗത്ത് സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടർ വാതിലുകൾ തിങ്കളാഴ്ച പകൽ മാറ്റി. ഇവിടത്തെ പോലീസുദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്.
നവകേരളസദസ്സിനായി, രണ്ടുദിവസത്തേക്കുള്ള താത്കാലിക ക്രമീകരണമാണ് നടത്തുന്നതെന്നും രണ്ടുദിവസത്തിനുശേഷം പഴയ രീതി തുടരുമെന്നുമാണ് അറിയുന്നത്. സുരക്ഷ, ഗതാഗതക്രമീകരണം എന്നിവയ്ക്കായി വേണ്ടത്ര പോലീസുദ്യോഗസ്ഥരും ഇല്ല. തീർഥാടനപാതകളിൽ ക്രമീകരണം താളംതെറ്റുന്നതായി വ്യാപക ആക്ഷേപമുണ്ട്.
250 പോലീസുദ്യോഗസ്ഥരും അത്രയും സ്പെഷ്യൽ പോലീസുമാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നിയന്ത്രണത്തിൽ കാഞ്ഞിരപ്പള്ളി ഡിവിഷനിൽ ഉണ്ടായിരുന്നത്. ഇതാണ് കുറച്ചത്. സുരക്ഷയ്ക്ക് പ്രശ്നമില്ല എരുമേലിയിൽ സുരക്ഷാസംവിധാനങ്ങൾക്ക് കുറവില്ല. സുരക്ഷ-ഗതാഗത ക്രമീകരണങ്ങൾക്കായി വേണ്ടത്ര ഉദ്യോഗസ്ഥരുണ്ട്. താത്കാലിക ക്രമീകരണത്തിന്റെ ഭാഗമായാണ് ആരാധനാലയങ്ങളുടെ മുന്നിലെ മെറ്റൽ ഡിറ്റക്ടർ വാതിലുകൾ മാറ്റിയത്-
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















