ഡല്‍ഹി: ഐഫോണ്‍ 16-ന്റെ ബാറ്ററികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ താത്പര്യമറിയിച്ച് ആപ്പിള്‍. നിലവില്‍ ചൈനയിലാണ് കമ്പനി ബാറ്ററികള്‍ നിര്‍മ്മിക്കുന്നത്. ഇത് മാറ്റി ഉത്പ്പാദന വിതരണ ശൃംഖല വിപുലീകരിക്കാനാണ് ആപ്പിള്‍ ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിലെ ഡീലര്‍മാരോട് ആപ്പിള്‍ ഇക്കാര്യം വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് കമ്പനിയുടെ നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. അതേസമയം, ഇലക്ട്രോണിക്സ് പാര്‍ട്സ് നിര്‍മ്മാതാക്കളായ ജാപ്പനീസ് കമ്പനി ടിഡികെ കോര്പ്പറേഷന് ആപ്പിള്‍ ഐഫോണുകള്‍ക്കായി ഇന്ത്യയില്‍ ലിഥിയം അയണ്‍ ബാറ്ററി സെല്ലുകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ പുതിയ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ ചൈനയിലെ ഡെസെ അടക്കമുള്ള ബാറ്ററി നിര്‍മ്മാതാക്കളെ ആപ്പിള്‍ പ്രോത്സാഹിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, ആപ്പിളിന്റെ തായ്വാനീസ് ബാറ്ററി വിതരണക്കാരായ സിംപ്ലോ ടെക്നോളജിയോടും, അവരുടെ ഉല്‍പ്പാദന ശേഷി ഇന്ത്യയിലേക്ക് കൂടി വിപുലീകരിക്കാന്‍ അമേരിക്കന്‍ ടെക് ഭീമന് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു