ആപ്പിളിന്റെ ഐഫോണ്‍, ഐവാച്ച് എന്നിവയുടെ ഡിസൈന്‍ വിഭാഗം എക്സിക്യൂട്ടീവ് ടാങ് ടാന്‍ കമ്പനി ഫെബ്രുവരിയോടെ കമ്പനി വിടാന്‍ ഒരുങ്ങുന്നു. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ഐഫോണ്‍ സ്ക്രീനിന്റെയും ടച്ച് ഐഡിയുടെയും സാങ്കേതിവിദ്യക്ക് മേല്‍നോട്ടം വഹിക്കുന്ന സ്റ്റീവ് ഹോട്ടെലിങ്ങും കമ്പനിയില്‍നിന്ന് വിരമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മാക് ടീമുകളുടെ ചുമതലയുള്ള ഹാര്ഡ്വെയര് എന്‍ജിനീയറിങ് എക്സിക്യൂട്ടീവായ കേറ്റ് ബെര്‍ഗെറോണ്‍ ആപ്പിള്‍ വാച്ചിന്റെ ഡിസൈന്‍ ഏറ്റെടുക്കുന്നതായും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആപ്പിള്‍ ഡിസൈന്‍ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയായ ടാനിന് പകരക്കാരായ അദ്ദേഹത്തിന്റെ തന്നെ അനുയായികള്‍ എത്തിയേക്കുമെന്നും സൂചനകളുണ്ട്. ടാന്‍ കമ്പനി വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ ആപ്പിള്‍ അധികൃതര്‍ തയാറായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു