ഇടുക്കി: 2016-21 കാലയളവില്‍ ഇടുക്കി ജില്ലയില്‍ 37,815 പേര്‍ക്ക് പട്ടയം അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ ഇടുക്കിയില്‍ 6459 പട്ടയങ്ങള്‍ വിതരണം ചെയ്‌തു. വനാവകാശ നിയമപ്രകാരം 368.94 ഏക്കര്‍ ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിന്റെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പരിസ്ഥിതി സന്തുലിത വികസന പ്രശ്നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കാണുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഇക്കാര്യത്തിലുള്ള നിര്‍ണായക ചുവടുവയ്‌പാണ് മൂന്നാര്‍ ഹില്‍ ഏര്യ അതോറിറ്റിയുടെ രൂപീകരണം. മൂന്നാര്‍ മേഖലയിലെ പഞ്ചായത്തുകളുടെ ഒറ്റക്കൊറ്റക്കുള്ള പ്രവര്‍ത്തനത്തിലുപരി ദീര്‍ഘവീക്ഷണ കാഴ്‌ചപ്പാടോടെ മൂന്നാറിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനം പ്രാദേശിക സര്‍ക്കാരുകളുടെ കൂട്ടായ ചര്‍ച്ചകളിലൂടെ ആസൂത്രണം ചെയ്യുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യം.
ആനവിലാസം വില്ലേജ് -മൂന്നാര്‍ മേഖലയില്‍ നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്നതും കാര്‍ഷികവൃത്തി മുഖ്യസ്രോതസായി നില്‍ക്കുന്ന മേഖലയായ ആനവിലാസം വില്ലേജില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് അവിടുത്തെ ജനങ്ങള്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഈ വില്ലേജില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് റവന്യൂ വകുപ്പിൻ്റെ എൻ.ഒ.സി വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കി.
മൂന്നാറിൻ്റെ വികസനം മുന്നില്‍കണ്ട് നടപ്പാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും വേണം. ഈ മേഖലയുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റര്‍ പ്ലാൻ തയാറാക്കുന്നതിനായി ജോയിൻ്റ് ആസൂത്രണ സമിതി രൂപീകരിച്ചിട്ടുണ്ട്. മൂന്നാറിന്റെ ജൈവ പാരിസ്ഥിതിക വ്യവസ്ഥയും ടൂറിസം സാധ്യതയും നിലനിര്‍ത്തുന്നതിന് ഉപയുക്തമായ തരത്തിലായിരിക്കും അതോറിറ്റിയുടെ പ്രവര്‍ത്തനം. പരിസ്ഥിതിലോല പ്രദേശങ്ങളുടെ ജൈവവൈവിധ്യം സംരക്ഷിക്കാനും ഉപജീവനമാര്‍ഗം നിലനിര്‍ത്താനുമുള്ള ആവശ്യകത നിറവേറ്റാനും അതോറിറ്റിയുടെ പ്രവര്‍ത്തനത്തിലൂടെ സാധ്യമാകും.
Read also:സില്‍വര്‍ ലൈൻ കൊണ്ടുവരാനള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കി കെ റയില്‍ വിരുദ്ധ ജനകീയ സമിതി
പരിസ്ഥിതി സംതുലിത വികസന മാതൃകകൾക്ക് അനുസൃമായുള്ള നിര്‍മ്മാണങ്ങളിലൂടെ ടൂറിസം സാധ്യത വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ദേശീയതലത്തില്‍ മികച്ച ടൂറിസം വില്ലേജിനുള്ള ഗോള്‍ഡ് അവാര്‍ഡ് നേടിയത് കാന്തല്ലൂര്‍ വില്ലേജാണ്. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ ഗ്രീൻ സ്ട്രീറ്റ് പദ്ധതിക്കാണ് അവാര്‍ഡ്. ഇ-പദ്ധതി ടൂറിസം, പഞ്ചായത്ത് വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കിയതാണ്. വിനോദ സഞ്ചാരവകുപ്പിൻ്റെ സഹകരണത്തോടെ വാഗമണ്ണില്‍ കേരളത്തിലെ ആദ്യത്തെതും ഇന്ത്യയിലെ എറ്റവും നീളം കൂടിയതുമായ കാന്റിലിവര്‍ ഗ്ലാസ് ബ്രിഡ്‌ജ് വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















