കാട് പൂക്കും നേരം, ആകാശത്തിന്റെ നിറം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധയകനാണ് ഡോ.ബിജു സിനിമകളെ പൊളിറ്റിക്കലായാലും, ഗ്രൗണ്ട് റൂട്ടഡ് ആയും ചിത്രീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.കാട് പൂക്കും നേരം ഏറെ ചർച്ചയായ സിനിമയാണ്. ഒരു കാടിന്റെ വന്യതയും, അവിടുത്തെ മനുഷ്യരുടെ ചെറുത്ത് നിൽപ്പും സിനിമയിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്നിപ്പോൾ ടോവിനോ തോമസ് നായകനായെത്തിയ അദൃശ്യ ജാലകങ്ങൾ കാഴ്ചക്കാരുടെ ഇഷ്ട്ടം പിടിച്ചു പറ്റുന്നു. ടോവിനയോടൊപ്പം നായികയെത്തിയത് നിമിഷ സജയൻ ആണ്. നിമിഷയുടെ കഥാപാത്രം ശക്തമായൊരു സ്ത്രീ കഥാപാത്രത്തിനുദാഹരമാണ്. ഒരു സ്ത്രീയുടെ ജീവിത കലഘട്ടത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുരിതവും, അതിനെതിരെയുള്ള എതിർത്തു നിൽപ്പും സിനിമ മുന്നോട്ട് വയ്ക്കുന്നു. എന്റെ ശരീരം എന്റെ ഇഷ്ട്ടം എന്ന പൊളിറ്റിക്കൽ സ്റ്റെമെന്റ്റ് കൂടി നിമിഷയുടെ കഥാപാത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഡോ.ബിജു സിനിമകളിലെല്ലാം കാണാൻ കഴിയുന്നത് ഇത്തരത്തിലുള്ള ചെറുത്തു നിൽപ്പും, അതിജീവനവുമാണ്.
ഇപ്പോഴിതാ തിയറ്ററിൽ ആളുകൾ കയറാത്ത സിനിമ ഒക്കെ എടുക്കുന്ന ഡോക്ടർ ബിജുവിന് ഒക്കെ എന്താണ് റെലവൻസ് ഉള്ളത്? എന്ന അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്തെത്തിരിയിക്കുകയാണ് സംവിധായകൻ ബിജു. “ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെ പറ്റിയും . തിയറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല”. എന്ന് കൂടി ഡോ.ബിജു കൂട്ടിച്ചേർത്തു. അദൃശ്യ ജാലകങ്ങൾ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ചെയർമാൻ രഞ്ജിത്ത് ഇത്തരത്തിൽ പ്രതികരിച്ചത്.
ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FDr.BijuOfficial%2Fposts%2Fpfbid02CfApP5shavBd1731H1RSAbz8QxJyrAVwoK6RmbycCuZVvWCGLvAQarkNfFVYG6ksl&show_text=true&width=500
















