ഡൽഹി :ഒഡീഷയിലെ കോണ്‍ഗ്രസ് എംപിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന മൂന്നാം ദിവസവും തുടരുന്നു.ഇതുവരെ മുന്നൂറ് കോടിയോളം രൂപ രണ്ട് സംസ്ഥാനങ്ങളില് ധീരജ് സാഹുവുമായി ബന്ധപ്പെട്ട ഡിസ്റ്റലറി ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളില്‍നിന്നും കണ്ടെത്തിയെന്നാണ് വിവരം.
156 ബാഗുകളിലായി കണ്ടെത്തിയ നോട്ടുകള്‍ എണ്ണുന്നത് ഇന്നും തുടരുകയാണ്. ഒഡീഷയിലെ രണ്ട് എസ്ബിഐ ബ്രാഞ്ചുകളിലായി 3 ഡസൻ നോട്ടെണ്ണല്‍ യന്ത്രങ്ങളുപയോഗിച്ചാണ് പണം എണ്ണുന്നത്. ഇതില്‍ പല മെഷീനുകളും ഇതിനോടകം കേടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ധീരജ് സാഹു എംപി ഇപ്പോഴും ഒളിവിലാണ്. അഴിമതി ഓരോ കോണ്‍ഗ്രസുകാരന്റെയും ഞെരമ്ബിലുണ്ടെന്ന് ബിജെപി ഇന്ന് വിമര്‍ശനം കടുപ്പിച്ചു.
This is not the bank’s strong room; it’s Congress MP Dheeraj Sahu’s office, from where Rs 200 Crore cash was recovered during an Income Tax Department raid. While counting the money, two counting machines broke down, and 157 bags were used to transfer the cash into trucks. pic.twitter.com/MSRZk3Ebpc
— Gagandeep Singh (@Gagan4344) December 8, 2023
ഇതിനിടെ, ഒഡീഷയില്‍ ആദായ നികുതി വകുപ്പ് പണം പിടിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി രംഗത്തെത്തി.കോണ്‍ഗ്രസിലെ ഒറ്റ നേതാവ് പോലും വിഷയത്തില്‍ ശബ്ദിക്കുന്നില്ലെന്നും 300 കോടിയെങ്കിലും പിടിച്ചെടുത്തിട്ടുണ്ടെന്നും മീനാക്ഷി ലേഖി ആരോപിച്ചു. പ്രതിസ്ഥാനത്തുള്ള കോണ്‍ഗ്രസ് എംപി ധീരജ് സാഹു അഴിമതിക്കാരനാണെന്നും അവര്‍ ആരോപിച്ചു.പിടിച്ചെടുത്ത പണം എണ്ണി നോട്ടെണ്ണല്‍ യന്ത്രം തകരാറില്‍ ആയെന്നും പരിഹസിച്ചു.
















