ഡല്‍ഹി: സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘എക്‌സ്’ പോസ്റ്റിലൂടെയാണ് മോദി ജന്മദിനാശംസകള്‍ നേര്‍ന്നത്. ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്ന് മോദി ആശംസിച്ചു.
പ്രധാനമന്ത്രിയെ കൂടാതെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എംപി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്നിവരും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് ആശംസകള്‍ നേര്‍ന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അക്ഷീണ വക്താവ് എന്നാണ് ഖാര്‍ഗെ സോണിയ ഗാന്ധിയെ വിശേഷിപ്പിച്ചത്.
സോണിയ കോണ്‍ഗ്രസിനെ മികച്ച രീതിയില്‍ നയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രചോദനമായി തുടരുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ അമരത്തു നിന്ന സോണിയാ ഗാന്ധി ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ഏതാനും വര്‍ഷമായി പാര്‍ട്ടിയുടെ സജീവ ചുമതലകളില്‍ നിന്നും ഔദ്യോഗികമായി ഒഴിഞ്ഞുനില്‍ക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















