നോൺ വെജ് ഇല്ലാതെ പറ്റില്ല അല്ലെ? ഇറച്ചി ഏറെക്കുറെ പേർക്കും ഇഷ്ട്ട ഭക്ഷണം തന്നെയാണ്. പക്ഷെ ഇത് വേവിച്ചെടുക്കുക എന്നത് ശ്രമകരമായൊരു പണിയാണല്ലേ? ഇറച്ചി വേഗത്തിലും, സോഫ്റ്റ് ആയും വേവിച്ചെടുക്കാൻ കഴിഞ്ഞാലോ?

ചെറുതായി നുറുക്കുക
ഇറച്ചി വാങ്ങിക്കുമ്പോള്‍ വളരെ ചെറിയ രീതിയില്‍ നുറുക്കി എടുക്കുക. ഇത്തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കി നമ്മള്‍ ഇറച്ചി നുറുക്കി എടുക്കുമ്പോള്‍ അധികം സമയം ഇല്ലാതെ തന്നെ, വെന്ത് കിട്ടുന്നതാണ്. ഇത് സമയം ലാഭിക്കാന്‍ സഹായിക്കും.മാത്രമല്ല ഇറച്ചി ചെറുതായി നുറുക്കുന്നത് സ്വാദ് വർദ്ധിപ്പിക്കുന്നതിനു സഹായിക്കും
മസാല അസ്സലായി തേക്കുക
ഇറച്ചി വേവിക്കുന്നതിന് മുന്‍പ് അര മണിക്കൂർ നല്ലപോലെ മസാല തിരുമ്മി വെക്കുന്നത് നല്ലതാണ്. ഇറച്ചി മസാല, നാരങ്ങ എന്നിവയില്‍ ഏതെങ്കിലും ഒന്ന് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ വയ്ക്കുക. അതിന് ശേഷം കറി വെക്കുകയാണെങ്കില്‍ ഇറച്ചി വേഗത്തില്‍ തന്നെ വെന്ത് കിട്ടും.
പ്രഷര്‍ കുക്കര്‍
ഇറച്ചി വിഭവങ്ങള്‍ വേഗത്തില്‍ തന്നെ വേവിച്ചെടുക്കാന്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുന്നത് ഇറച്ചി വേഗത്തില്‍ തന്നെ വെന്ത് കിട്ടുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ, ഇറച്ചി നല്ലപോലെ സോഫ്റ്റാകാനും ഇത് സഹായിക്കും. മസാല പുരട്ടി ഇറച്ചി വേവിക്കാന്‍ വെക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്താല്‍ മസാല ഇറച്ചിയില്‍ പിടിക്കുന്നതിന് ഇത് സഹായിക്കും.
പപ്പായ പേയ്സ്റ്റ്
ഇറച്ചി നല്ല സോഫ്റ്റാകുന്നതിനും വേഗത്തില്‍ വെന്ത് കിട്ടാനും കറിയ്ക്ക് നല്ല സ്വാദ് ലഭിക്കുന്നതിനും പണ്ട് കാലം മുതല്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ് പപ്പായ പേയ്സ്റ്റ്. ഈ പപ്പായ പേയ്സ്റ്റ് ഇറച്ചിയില്‍ നല്ലപോലെ തേച്ച് പിടിപ്പിച്ച് കുറച്ച് നേരം വെക്കുക. അതിന് ശേഷം വേവിച്ച് എടുക്കുന്നത് ഇറച്ചി നല്ലപോലെ സോഫ്റ്റായി ഇരിക്കുന്നതിനും അതുപോലെ, ഇറച്ചി നല്ലപോലെ വെന്ത് നല്ല സ്വാദ് വര്‍ദ്ധിക്കാനും ഇത് സഹായിക്കും.
വിനാഗിരി
ഇറച്ചിയ്ക്ക് മസാല കുഴയ്ക്കുമ്പോൾ അൽപ്പം വിനാഗിരി കൂടി ചേർക്കുക. ഇറച്ചിയുടെ അളവനുസരിച്ചു വേണം ഒഴിക്കാൻ. അതിനു ശേഷം അര മണിക്കൂർ അടച്ചു വയ്ക്കുക. ഇതിനു ശേഷം വേവിച്ചാൽ വളരെ വേഗതത്തിൽ കുക്ക് ആയി കിട്ടും.

















