കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 46,160 രൂപയയായി. ഗ്രാമിന് 15 രൂപയും വർധിച്ചിട്ടുണ്ട്. 5770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ഒരാഴ്ചയായി റെക്കോര്‍ഡ് ഉയര്‍ച്ചയിലേക്ക് കുതി ക്കുകയും തുടര്‍ന്ന് കുത്തനെ ഇടിയുകയും ചെയ്ത സ്വര്‍ണവില ഇന്നലെയും ഇന്നുമായി നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.
ഡിസംബര്‍ 4 ന് 47,080 എന്ന റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണം 5 നും 6 നും കുത്തനെ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ ഉയര്‍ന്നു. വിപണി വില 5770 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്ന് വില 4775 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 ലേക്കെത്തി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു