നമ്മുടെ നാട്ടില്‍ പല രാജ്യത്ത് നിന്നും വന്ന പല പഴവര്‍ഗ്ഗങ്ങളും ഉണ്ടെങ്കിലും നമ്മുക്കെന്നും പ്രിയപ്പെട്ട ഒന്നാണ് പാഷന്‍ ഫ്രൂട്ട്. ധാരാളം ഉല്പാദനം നല്‍കുന്നതും വേണ്ടവിധത്തില്‍ ഉപയോഗിക്കാതെയിരുന്നാൽ നശിച്ചു പോവുകയും ചെയ്യുന്നു ഇത് . സുലഭമായി ലഭിക്കുന്ന ഈ പഴം കൊണ്ടുണ്ടാക്കാനാവുന്ന കുറച്ച് വിഭവങ്ങൾ പരിചയപ്പെടാം
1. പാഷന്‍ ഫ്രൂട്ട് സ്ക്വാഷ്

- ഫ്രൂട്ട് – 4 എണ്ണം
- പഞ്ചസാര – 500 ഗ്രാം / തേന്‍ 200 മില്ലി
- ഗ്രാമ്പു – 4 എണ്ണം
മൂപ്പ് എത്തി പഴുത്ത പഴങ്ങള്‍ പറിച്ചെടുത്ത് തൊലി കളഞ്ഞ് വിത്തോടുകൂടിയ സത്ത് വെള്ളത്തിലിട്ട് നല്ലവണ്ണം ഞെക്കിപ്പിഴിഞ്ഞെടുത്ത ചാറ് 500 മില്ലി വെള്ളം ചേര്‍ത്ത് ഉരുളിയില്‍ അടുപ്പില്‍ വച്ച് അതില്‍ 500 ഗ്രാം പഞ്ചസാര ഇട്ട് നല്ലവണ്ണം തിളപ്പിക്കുക. പലപ്രാവശ്യം തിളപ്പിക്കു മ്പോള്‍ അതില്‍ ഗ്രാമ്പു പൊടിച്ച് ഇടുക. കൂടാതെ കളര്‍ വേണമെങ്കില്‍ 10 ചെമ്പരത്തിപൂക്കള്‍ വൃത്തിയാക്കിയതും അല്ലെങ്കില്‍ ബീറ്റ്റൂട്ട് അരിഞ്ഞ് മിക്സിയില്‍ അടിച്ചശേഷം അരിച്ച് ഒഴിച്ചാല്‍ നല്ല കളര്‍ ലഭിക്കും. പുളിരസം കുറവ് തോന്നുന്നുവെങ്കില്‍ 1 ടീസ്പൂണ്‍ നാരങ്ങനീര് ഒഴിച്ച് കുപ്പികളില്‍ സൂക്ഷിക്കാം.
2. പാഷന്‍ ഫ്രൂട്ട് സര്‍ബത്ത്
- ഫ്രൂട്ട് – 2 എണ്ണം
- പഞ്ചസാര – 200 ഗ്രാം
- ഏലക്ക – 2 എണ്ണം
മൂപ്പെത്തി പഴുത്ത പഴങ്ങള്‍ തൊലിമാറ്റിയശേഷം 500 മില്ലി വെള്ളത്തിലിട്ട് നല്ല വണ്ണം ഞെക്കിപിഴിഞ്ഞ് എടുക്കുക. ഇതില്‍ പഞ്ചസാരയിട്ട് നല്ലവണ്ണം ഇളക്കിയശേഷം അടുപ്പില്‍വെച്ച് രണ്ടുമൂന്ന് തവണ തിളപ്പിച്ചശേഷം താഴെവച്ച് തണുത്തശേഷം കുപ്പികളില്‍ ആക്കി ആവശ്യത്തിന് ഉപയോഗിക്കാം. ഏലക്കാപൊടിച്ച് ഇടണം.
3. പാഷന്‍ഫ്രൂട്ട് ജാം
- പഴം – 4 എണ്ണം
- കാരറ്റ് – 1 എണ്ണം
- ശര്‍ക്കര – 200 ഗ്രാം
- ഏലക്കാ – 5 എണ്ണം
പഴവും കാരറ്റും കഴുകി വൃത്തിയാക്കിയശേഷം മുറിച്ച് മിക്സിയില്‍ ഇട്ട് നല്ലവണ്ണം അടിച്ച് പള്‍പ്പ് ആക്കിയശേഷം ഏലക്കാ പൊടിച്ചതും ചേര്‍ത്ത് വെക്കുക. ചെറിയ ഉരുളിയില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് അലി യിച്ച് എടുക്കുക. ഇത് നേരത്തെ ഉണ്ടാക്കിയ ചാര്‍പ്പിലേക്ക് അരിച്ച് ഒഴിക്കുക. പിന്നീട് ഉരുളിയില്‍ അല്പം നെയ്യ് ഒഴിച്ചതില്‍ പള്‍പ്പ് ഒഴിച്ച് ലേഹ്യരൂപം വരുമ്പോള്‍ താഴെവെച്ച് ഭരണികളില്‍ നിറച്ച് ആവശ്യത്തിന് ഉപയോഗിക്കാം.
4. പാഷന്‍ഫ്രൂട്ട് ഹല്‍വ
- പഴങ്ങള്‍ – 4 എണ്ണം
- റവ – 100 ഗ്രാം
- ശര്‍ക്കര – 250 ഗ്രാം
- നെയ്യ് – 2 സ്പൂണ്‍
- തേങ്ങാപാല്‍ – അര കപ്പ്
- ഏലക്ക – 4 എണ്ണം
- അണ്ടിപ്പരിപ്പ് – 5 എണ്ണം
- മുന്തിരി – 10 ഗ്രാം
- ബീറ്റ്‌റൂട്ട് സിറപ്പ്
പഴങ്ങള്‍ വൃത്തിയാക്കി ജൂസ് എടുക്കുക. ശര്‍ക്കര അല്പം വെള്ളം ഒഴിച്ച് ദ്രവരൂപത്തി ലാക്കിയത് ഏലക്കാപൊടിച്ച് 1 സ്പൂണ്‍ ചെറിയ ഉരുളിയില്‍ നെയ്യ് ഒഴിച്ച് അതില്‍ റവ അല്പാല്പം ഇട്ട് ഇളക്കികൊണ്ടിരിക്കുക. ഇതില്‍ ശര്‍ക്കരപാവ് അല്പാല്പ ഒഴിച്ച് ഇളക്കുക. നല്ലവണ്ണം അലിഞ്ഞഅ ചേര്‍ന്ന ശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കി ക്കൊണ്ടിരിക്കുക. ഖരരൂപ ത്തിലായ ശേഷം ഏലക്കാ പൊടിയും അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് ഇളക്കുക. ഇതില്‍ ബിറ്റ്റൂട്ട് സിറപ്പ് ഒഴിച്ച് കളര്‍ വരുത്തിയശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം തണുക്കുമ്പോള്‍ ഉപയോഗിക്കാം.
ഇതൊക്കെ കൂടാതെ നമ്മള്‍ പരിശ്രമിച്ചാല്‍ പല ഉല്പന്നങ്ങളും ഉണ്ടാക്കാം. ഇതെല്ലാം കൊണ്ടും പാഷന്‍ ഫ്രൂട്ടിന്‍റെ ഗുണം തീരില്ല. അത് ഒരു മെച്ചപ്പെട്ട ഔഷധം കൂടിയാണ്. പാഷന്‍ഫ്രൂട്ടിനെ ഔഷധകനിയായി കാണാം. ക്ഷീണിതനായി ഇരിക്കുമ്പോള്‍ നാരങ്ങനീരും തണുത്ത വെള്ളവും എടുത്ത് അതില്‍ പഴച്ചാറ് ഒഴിച്ച് കുടിച്ചാല്‍ പെട്ടെന്ന് ഉന്മേഷം ഉണ്ടാകുകയും ചെയ്യും.