ഫേസ്ബുക്കിലെയും മെസ്സഞ്ചറിലെയും ചാറ്റുകൾക്കും,കോളുകൾക്കും എൻ ടു എൻ എൻക്രിപ്‌ഷൻ ഫീച്ചർ കൊണ്ട് വന്നിരിക്കുകയാണ് മെറ്റ. ഈ അപ്ഡേറ്റ് എത്തുന്നതോടു കൂടി ഫേസ്ബുക്കിലെയും,മെസ്സഞ്ചറിലെയും എല്ലാ ചാറ്റുകളും കോളുകളും എൻക്രിപ്റ്റഡാകും. ഉപാഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്. എൻ ടു എൻ എൻക്രിപ്പ്റ്റഡ് ആക്കിയ മീസഗുകൾ സ്വീകർത്താവിനും അയക്കുന്നയാൾക്കുമാത്രമേ ലഭിക്കുകയുള്ളു.മെസഞ്ചറിൽ ഈ അപ്ഡേറ്റ് എത്തുവാൻ കുറച്ച കാത്തിരിക്കേണ്ടി വരുമെന്ന് മെറ്റ അറിയിച്ചു