കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണത്തിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വെച്ചു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് പൊലീസ് നടത്തിയത്. പ്രതികള്‍ ആസൂത്രണം നടത്തിയതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. അനുപമയെ ഉപയോഗിച്ച് ഇവര്‍ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു.
പ്രതികള്‍ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ആസൂത്രണം നടത്തി. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചു. 9ലധികം നോട്ട് ബുക്കുകളിലായി തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട കുട്ടികളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നു. കിഡ്‌നാപ്പിംഗ് നടത്താന്‍ വലിയ മുന്നൊരുക്കം പ്രതികള്‍ നടത്തി. നേരത്തെ 2 കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയെങ്കിലും സാഹചര്യം എതിരായതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
സംഘം ഹണി ട്രാപ്പിനും ശ്രമം നടത്തി. അനുപമയെ ഉപയോഗിച്ചാണ് ഹണി ട്രാപ്പിനു ശ്രമിച്ചത്. സംഘത്തിന്റെ വലയില്‍ ആരെങ്കിലും ഉള്‍പ്പെട്ടോയെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















