പ്രശ്നങ്ങളെ ചിരിച്ചുകൊണ്ട് നേരിടണം.ഞാൻ ഹാപ്പിയാണ്.
ഒരുകാലത്ത് കിടിലം ഫിറോസ് ആയി പലരും തന്നെ തെറ്റിദ്ധരിച്ച സന്ദർഭങ്ങൾ ഉണ്ടായിരുന്നു.
കിടിലം ഫിറോസ് വേറെ പൊളി ഫിറോസ് വേറെ എന്ന് ആളുകൾ മനസ്സിലാക്കിതുടങ്ങി.
കുട്ടിക്കാലം മുതലേ ഒരു കലാകാരൻ എന്ന നിലയിൽ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് താൻ.
10 വർഷത്തെ ദാമ്പത്യ ജീവിതമാണ് അവസാനിക്കുന്നത് എന്ന് ഫിറോസ് പറയുന്നു.
വേർപിരിയുന്നു എന്നുള്ള വാർത്തയ്ക്കു ശേഷം സജ്ന എന്നെക്കുറിച്ച് ഒരിടത്തുംമോശമായി പറഞ്ഞിട്ടില്ല എന്നും
ഏറെ കുട്ടിത്തമുള്ള ഒരു വ്യക്തിയാണ് സജ്ന എന്നും ഫിറോസ് പറയുന്നുണ്ട്.
ഞാൻ എന്താണെന്ന് സജ്നയ്ക്ക് നന്നായി അറിയാം.
also read ഇനിയും മരിക്കാത്ത ഓർമകളിൽ സുശാന്ത്
കുടുംബമാണ്, ഞങ്ങൾ രണ്ടുപേരും പിരിയാണമെന്നാണ് ആഗ്രഹം.
സജ്ന ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കാൻ ആഗ്രഹിക്കുന്നു. എനിക്കത് അനുവദിക്കാനാവില്ല.
ഒരു ബോഡറിനപ്പുറം സജ്ന പോകുന്നത് താൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നും ഫിറോസ് വ്യക്തമാക്കുന്നു.
അത് എന്റെ കുറവായിരിക്കാം, ഞാൻ അങ്ങനെയാണ് പഠിച്ചു വെച്ചിരിക്കുന്നത്.
ഞാനവളെ അങ്ങനെ പറത്തി വിടാൻ ആഗ്രഹിക്കുന്നില്ല. ചിറകരിയുന്നതിലും ഭേദം പറത്തി വിടുന്നതാണ്. എന്നും സജ്നയ്ക്ക് എന്റെ മനസ്സിൽ ഇടമുണ്ടാകും. ഒരിക്കലും ഞാൻ സജ്നയെ കുറ്റം പറയില്ല.
അതിനാൽ സന്തോഷകുറവുകൾ മനസ്സിലാക്കി പിരിയുകയാണ് എന്നാണ് ഫിറോസ് പറയുന്നത്.
എല്ലായിടത്തും വിജയിക്കുന്നതിലും നല്ലത് ചിലയിടങ്ങളിൽ തോറ്റു കൊടുക്കുന്നതാണ്.
ഞാനാണ് അവളെ വളർത്തിയെടുത്തത്. അതിനാൽ ഞങ്ങൾക്കിടയിൽ ഈഗോ പ്രശ്നങ്ങൾ ഇല്ല എന്നും ഫിറോസ് പറയുന്നു.
പക്ഷെ എന്റെ സ്പെസിൽ ഒതുങ്ങുന്ന വ്യക്തിയല്ല സജ്ന. സജ്നയ്ക്ക് അതൊരു ചെറിയ സ്പേസ് ആയി തോന്നിക്കാണണം.
സജ്നയെ ഏറെ നിയന്ത്രിച്ചിരുന്ന, പ്രൊട്ടക്ട് ചെയ്യുന്ന വ്യക്തിയാണ് താണെന്ന് ഫിറോസ് പറയുന്നു.
സിനിമയോ അഭിനയമോ എന്താണെങ്കിലും ഇനി സ്വന്തം കരിയാറുമായി സജ്നമുന്നോട്ട് പോകട്ടെ എന്ന് ഫിറോസ് പറഞ്ഞു നിർത്തുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം