കരിയറിന്റെ ഏറ്റവും വിജയ ഘട്ടത്തിൽ നിന്നിരുന്ന സുശാന്തിന്റെ മരണം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു.
ബിഹാറിലെ പട്‌നയിൽ കൃഷ്ണ കുമാർ സിങ്ങിന്റെയും ഉഷാ സിംഗിന്റെയും മകനായാണ് സുശാന്ത് സിംഗ് രാജ്പുത് ജനിച്ചത്.
സിനിമയിലേക്ക് എത്തും മുന്നേ തന്നെ ആസ്‌ട്രോഫിസിക്‌സിൽ അഗാധമായ തല്പരനായിരുന്ന സുശാന്ത് ഭൗതികശാസ്ത്രത്തിൽ ദേശീയ ഒളിമ്പ്യാഡിൽ വിജയിക്കുകയും ചെയ്തിരുന്നു.
അത്ര എളുപ്പമായിരുന്നില്ല സുശാന്തിന് ബോളിവുഡിൽ തന്റെതായ ഒരിടം കണ്ടെത്താൻ.
also read തലൈവർ 171 ൽ ലോകേഷിന്റെ മനസ്സിലുള്ള വില്ലൻ ഒരു മലയാള നടൻ
സീരിയലുകളിലൂടെ സിനിമയിലെത്തി വളരെകാലത്തെ പരിശ്രമം കൊണ്ട് തന്റേതായ സ്ഥാനം സുശാന്ത് നേടിയെടുത്തു.
മരണ ശേഷം റിലീസ് ചെയ്ത സിനിമയുടെ ട്രൈലറിന്റെ യൂട്യൂബ് വ്യൂസ് റെക്കോർഡുകൾ തകർത്തിരുന്നു.
അന്തരിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും സുശാന്തിന്റെ മരണകാരണം ഇന്നും അവ്യക്തമാണ്. ബാന്ദ്രയിലെ തന്റെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. വിഷാദരോഗത്തിന് അടിമയായിരുന്നു സുശാന്തെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
താരത്തിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയെന്ന കേസില്‍ കാമുകി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന്റെ മുന്‍ കാമുകിയായിരുന്നു സീരിയല്‍-സിനിമാ താരം അങ്കിത ലോഖണ്ഡെ.
ഇരുവരും ഭാര്യാഭര്‍ത്തക്കന്‍മാരായിസീരിയലില്‍ വേഷമിട്ടിരുന്നു.
സുശാന്തുമായി വേർപിരിഞ്ഞശേഷം താരം വിവാഹിതയായി. ഇപ്പോൾ അങ്കിത ബിഗ് ബോസ് 17 എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അങ്കിത സുശാന്ത് സിങിനെ കുറിച്ച് സഹമത്സരാർത്ഥികളോട് സംസാരിച്ചിരുന്നു.
താൻ എപ്പോഴും സുശാന്തിനെ ഓർത്ത് അഭിമാനിച്ചിരുന്നുവെന്നും ഒരിക്കൽ പോലും സുശാന്ത് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് അങ്കിത പറയുന്നത്.
കരിയറിലെ ഏറ്റവും താഴ്ന്ന ഘട്ടങ്ങളിലൂടെ സുശാന്ത് സഞ്ചരിച്ചപ്പോഴെല്ലാം താൻ അദ്ദേഹത്തോടൊപ്പം നിൽക്കുകയും മനോവീര്യം ഉയർത്തുകയും ചെയ്തിരുന്നുവെന്നും അങ്കിത പറയുന്നു. സുശാന്തിന്റെ ധോണി ദി അൺടോൾഡ് സ്റ്റോറിയുടെ ചിത്രീകരണ വേളയിൽ താൻ ഒപ്പമുണ്ടായിരുന്നുവെന്നും അങ്കിത വെളിപ്പെടുത്തി.
സുശാന്ത് പെട്ടെന്നാണ് അപ്രത്യക്ഷനായത്. അവന്‍ വിജയിച്ചുകൊണ്ടിരുന്നതിനാല്‍ മറ്റുള്ളവര്‍ അവനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്തുകൊണ്ടാണ് എന്നെ ബ്രേക്കപ്പ് ചെയ്യുന്നത് എന്നതിന് ഒരു മറുപടിയും സുശാന്ത് തന്നിട്ടില്ല’, എന്നാണ് അങ്കിത പറഞ്ഞത്.
പെരുമാറ്റത്തിലെ എളിമകൊണ്ടും നിറ പുഞ്ചിരികൊണ്ടും എന്നും ജന മനസ്സുകളിൽ നിറഞ്ഞുനിന്ന താരത്തിന്റെ മരണം ഏവരെയും ഞെട്ടിച്ചിരുന്നു.
2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തിൽ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചിരുന്നു. വൻ പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം