പ്രായം തളർത്താത്ത നായകനാണ് സൂപ്പർ സ്റ്റാർ രജനി.
പ്രായമെത്രയാണെന്ന് പറഞ്ഞാലും ഫൈറ്റ് സീനികളിലും മാസ് ഡയലോഗിലും അഭിനയ മികവ് കാഴ്ചവെക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലേക്ക് മാറിയിട്ടില്ല സൂപ്പർ സ്റ്റാർ.
രജനി കാന്തിന്റെ സിനിമകളിൽ എപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ എതിരാളികൾ തന്നെയാണ്.
നായകനൊപ്പം കട്ടയ്ക്ക് നില്ക്കാൻ കഴിവുള്ളവരെ തന്നെയാണ് ഇപ്പോഴും തമിഴ് സിനിമാലോകം തിരഞ്ഞെടുക്കുക.
also read ഐറ്റം ഡാൻസിൽ ഭാഗ്യം പരീക്ഷിക്കാൻ രശ്മിക മന്ദാന
അതിൽ തന്നെ രജനിക്കാന്തിന്റെ സിനിമയിൽ വില്ലൻ വേഷം ചെയ്യാൻ തിരഞ്ഞെടുക്കപ്പെടുന്നവർ അത്ര നിസ്സാരക്കാർ ആയിരിക്കരുത് എന്ന് നിർബന്ധവുമുണ്ട്.
രജനിയുടെ 171-ാം ചിത്രത്തിൽ ഈ ശൈലി ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയും കൂടതലാണ്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന തലൈവര്‍ 171നെ ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
കൈതി, വിക്രം, ലിയോ എല്ലാം ഒന്നിന് പുറകെ വമ്പൻ ഹിറ്റുകളായി മാറിയ ലോകേഷ് ചിത്രങ്ങളാണ്.
വിജയ് ചിത്രം ലിയോയും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള അദ്ദേഹത്തിന്റെ എന്‍ട്രിയുമെല്ലാം ആഘോഷിച്ച ആരാധകര്‍ വന്‍ വിജയം തന്നെ ലിയോക്കും സമ്മാനിച്ചു.
ഇതുവരെ ചെയ്തതില്‍ നിന്ന് ഒരുപടി മുകളില്‍ നില്ക്കുന്ന സിനിമയായിരിക്കണം തലൈവര്‍ ചിത്രമെന്ന് ലോകേഷിനും ആഗ്രഹമുണ്ട്.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഇറങ്ങിയ കൈതി, വിക്രം, ലിയോ സിനിമകൾ പരസ്പരം ബദ്ധപ്പെട്ടിരുന്നു.
എന്നാൽ എല്‍സിയുവില്‍ ഉള്‍പ്പെടാത്ത സ്റ്റാന്‍ഡ് എലോണ്‍ സിനിമയാണ് തലൈവര്‍ 171 എന്ന് മുന്‍പ് തന്നെ ലോകേഷ് വ്യക്തമാക്കിയിരുന്നു.
തന്റെ നായകന്മാരെ പോലെ തന്നെ വില്ലന്മാർക്കും വൻ സ്ക്രീൻ പ്രസൻസ് നൽകിയ സംവിധായകന്റെ തലൈവർ 171 ലെ വില്ലൻ മലയാളത്തില്‍ നിന്നൊരു സൂപ്പര്താരമായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്.
സിനിമയിലെ പ്രധാന വേഷത്തിലേക്ക് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയെ ക്ഷണിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ‘തനിക്ക് ഇതുവരെ വിളിയൊന്നും വന്നില്ല’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
പൃഥ്വിരാജ് സുകുമാരനെയാണ് രജനിക്ക് വില്ലനാകാന്‍ ലോകേഷ് പരിഗണിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ലോകേഷ് ടീമിന്റെ ഭാഗത്ത് നിന്നോ, പൃഥ്വിരാജിന്റെ ഭാഗത്ത് നിന്നോ സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം