ഐറ്റം ഡാൻസിൽ ഭാഗ്യം പരീക്ഷിക്കാൻ രശ്മിക മന്ദാന

ആരാധകരുടെ ഇഷ്ട താരമാണ് രശ്മിക മന്ദാന. 

 താരത്തിന്റെ അടുത്തതായി പുറത്തിറങ്ങിയ ആനിമൽ എന്ന ബോളിവുഡ് ചിത്രം വൻ പ്രേക്ഷക സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്.

അനിമലിലെ അഭിനയത്തോട് കൂടി  രശ്മികയുടെ താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്.

ചിത്രത്തിലെ താരത്തിന്റെ പ്രകടനവും വലിയ പ്രശംസ നേടുന്നുണ്ട്. 

read also കുട്ടി കടയിലെ വമ്പൻ രുചികൾ

ഈ അവസരത്തിൽ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഐറ്റം ഡാൻസിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുകയാണ് നടി.

നായികാ റോളുകളിൽ നിറഞ്ഞു നിൽക്കേ പുഷ്പയിൽ ഐറ്റം സോങ്ങിൽ സാമന്ത നിറഞ്ഞാടിയത് ആരാധകരെ ഹരം കൊള്ളിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഡാൻസ് നമ്പരുമായി രശ്മികയും എത്തുന്നത്, അതും വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ. 

ദേവരകൊണ്ടയും മൃണാൽ ഠാക്കൂറും ഒന്നിക്കുന്ന ചിത്രത്തിൽ രശ്മികയുടെ ഡാൻസ് നമ്പർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

വിജയിയും രശ്മികയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ മുന്നേ പുറത്തുവന്നിരുന്നു.

എങ്കിലും രണ്ടാളും ഇക്കാര്യത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം