രാത്രി യാത്രകളെ മനോഹരമാക്കുന്നതിൽ റോഡ് സൈഡ് കടകൾക്കുള്ള പങ്കിനെ കുറിച്ച് പറയുന്ന കൂട്ടത്തിൽ
തിരുവനന്തപുരം പാപ്പനംകോടിനെ രാത്രി 12 മണിക്ക് ശേഷവും ആക്ടിവായി നിർത്തുന്നതിൽ ഒരു കുട്ടി കട്ടൻ കട വഹിക്കുന്ന റോളിനെ കുറിച്ച് പറയാതെ പോവുക മോശമായിരിക്കും .
ഒരു കൂട്ടം ചെറുപ്പക്കാരുടെ സംരംഭമായ ഒരു കുട്ടി കട്ടൻ കടയിലെ പലഹാരങ്ങളുടെയും സുലൈമാനിയുടെയും ഷേക്കുകളുടെയും രുചി ഒരിക്കൽ അറിഞ്ഞവർ വീണ്ടും വീണ്ടും അവിടെയ്ക്ക് എത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ചട്ടി പത്തിരി, ഇറച്ചിപെട്ടി, കിളിക്കൂട് തുടങ്ങി പലവിധ ചൂടോ തണുത്തതോ ആയ എല്ലാ സ്നാക്കുകളും പാനീയങ്ങൾക്കൊപ്പം കഴിക്കാനായുണ്ട്. അവ നാവിനെയും വയറിനെയും ഒരുപോലെ സന്തോഷിപ്പിച്ചിരിക്കും.
രാവിലെ പതിനൊന്ന് മണി മുതൽ വെളുപ്പിന് മൂന്ന് മണി വരെ പ്രവർത്തിക്കുന്ന കടയിലേക്ക് വരുന്നവരിൽ പലരും പതിവുകാർ തന്നെയാണ് .
also read ചെസ്സ് ബോക്സിങ്ങിൽ കളിച്ച് മുന്നേറി കോച്ച് ഷാന്തനുവും ടീമും
നട്ടപാതിരാത്രിയ്ക്ക് കിലോ മീറ്ററുകൾ സഞ്ചരിച്ചു ഇവിടെ വന്നൊരു ചൂട് സുലൈമാനി വാങ്ങി ഊതി ഊതി കുടിക്കുന്ന സുഖം വേറെ ലെവൽ .
“ചേട്ടാ.. ഒരു സുലൈമാനി പിന്നെ ഒരു ചട്ടി പത്തിരി” എന്നുപറഞ്ഞു തീരും മുന്നേ സാധനം മുന്നിൽ എത്തിയിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം