തിരുവനന്തപുരം: ഡോക്ടർ ഷെഹനയുടെ മരണത്തിൽ കുറ്റാരോപിതനായ ഭാരവാഹിയെ സ്ഥാനത്ത് നിന്ന് പുറത്താക്കി പിജി ഡോക്ടർമാരുടെ സംഘടന. അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ മുൻവിധികൾ ഒഴിവാക്കണം എന്നും കെഎംപിജിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മരിച്ച ഷഹ്നയ്ക്ക് ഒപ്പമാണ് സംഘടനയെന്നും ഇത്തരത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾ സഹായത്തിനായി മുന്നോട്ട് വരണമെന്നും സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഷെഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ അബ്ദുള്‍ അസീസിൻ്റെയും ജമീലയുടെയും മകളാണ് ഷെഹന. ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഷെഹന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് പിജിക്ക് പ്രവേശനം നേടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















