പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയിൽ നിവിൻ പോളിയും അഭിനയിക്കുന്നുണ്ട് എന്നുള്ള വിവരം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു.
തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് വിനീത് ശ്രീനിവാസൻ.
നിവിനോപ്പം പ്രണവ്, അതും വിനീത് ശ്രീനിവാസൻ സിനിമയിൽ എന്നത് ശ്രദ്ധേയമാണ്.
പ്രണവ് മോഹൻലാൽ മാത്രമല്ല ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അജു വർഗീസ്, നീത പിള്ളൈ, നീരജ് മാധവ്, നിവിൻ പോളി, കലേഷ് രാമാനന്ദ് തുടങ്ങിയ ചെറുപ്പക്കാരുടെ ഒരു വമ്പൻ നിര തന്നെ അണിനിരക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.
ഇതിൽ ഒരു വേഷം വിനീത് ശ്രീനിവാസനും കൈകാര്യം ചെയ്യുന്നു.
also read ഈച്ച അന്ന് റിലീസ് ചെയ്യേണ്ടിയിരുന്നില്ല എന്നിപ്പോൾ ആഗ്രഹിക്കുന്നുവെന്ന് നാനി
അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഹൃദയം എന്ന വിജയചിത്രത്തിന്റെ ശിൽപികളാണ് ഈ ചിത്രത്തിനും പിന്നിൽ പ്രവർത്തിക്കുന്നത്.
വിനീത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വൈശാഖ് സുബ്രഹ്മണ്യം ആണ്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ അഭിനയരംഗത്തെത്തുന്നത്.
ചിത്രത്തിലെ ധ്യാനിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
എങ്കിലും അതിനു ശേഷമുള്ള വിനീത് ചിത്രങ്ങളിൽ ധ്യാൻ ഇല്ലായിരുന്നു.
‘തിര’ പുറത്തിറങ്ങി പത്ത് വർഷങ്ങൾക്കുേശഷം വിനീതും ധ്യാനും വീണ്ടും ഒന്നിക്കുകയാണ്.
യുവ താരങ്ങളെ അണിനിരത്തിയ ചിത്രം ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















