ഈച്ച അന്ന് റിലീസ് ചെയ്യേണ്ടിയിരുന്നില്ല എന്നിപ്പോൾ ആഗ്രഹിക്കുന്നുവെന്ന് നാനി

ഈച്ച’ എന്ന സിനിമയ്ക്ക് ശേഷമാണ് നാനി എന്ന നടനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. 

തെലുങ്ക് സിനിമാ ലോകത്തെ മുൻനിര നായകന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് നാനി.

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും അഭിനയികവു കൊണ്ടു പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നാനി എന്ന അഭിനേതാവിന്റെ പുതിയ ചിത്രമാണ് ഹായ് നാന. 

ഈച്ച എന്ന സിനിമയെ കുറിച്ച് നാനി പറയുന്നത്

ആകെ 40 മിനിറ്റ് മാത്രമാണ് ഈച്ച എന്ന സിനിമയിൽ അഭിനയിച്ചത്,

ഇപ്പോഴും ആ സിനിമയിലെ പെർഫോമൻസിന്റെ പേരിൽ അഭിനന്ദനങ്ങൾ കിട്ടാറുണ്ട് എന്നാണ്.

സിനിമയിൽ വളരെ കുറച്ച് സീനുകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇടാൻ നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നാനി.

ഇതിനെക്കുറിച്ച് താൻ രാജമൗലി സാറിനോടും പറഞ്ഞിരുന്നു എന്ന് താരം പറയുന്നു.

also read വേർപിരിയൽ വാർത്തകൾക്ക് മറുപടിയുമായി ബച്ചൻ കുടുംബം

പലരും ചോദിക്കുന്ന പോലെ ആ സിനിമയിൽ കുറച്ചു നേരം കൂടി അഭിനയിക്കാൻ വേണമായിരുന്നു എന്നു തോന്നിയിട്ടില്ല.

ഞാൻ ആ സിനിമയിൽ ഫുൾ ഉണ്ടായിരുന്നെങ്കിൽ ആരു കാണാനാണ്? ഈച്ചയെപ്പറ്റിയാണ് സിനിമ.

ആൾക്കാർക്ക് അതിനെ കാത്തിരിക്കേണ്ടി വരരുത്. അതുകൊണ്ട് കൃത്യ സമയത്താണ് രാജമൗലി സാർ എന്നെ കൊന്നത് എന്നാണ് നാനി പറയുന്നത്.

ആർആർആർ, ബാഹുബലി എന്നീ സിനിമയ്ക്കു ശേഷമാണ് ‘ഈച്ച’ എന്ന ചിത്രം ചെയ്തിരുന്നതെങ്കിൽ വേറൊരു തലത്തിലേക്ക് ആ സിനിമ എത്തിയേനെ എന്നും നാനി വ്യക്തമാക്കി.

രാജമൗലി എന്ന സംവിധായകന്റെ മേലുള്ള പ്രേക്ഷകരുടെ വിശ്വാസം ആർ ആർ ആർ സിനിമയ്ക്ക് നൽകിയ സ്വീകാര്യത ഓസ്‌കാർ വരെ എത്തി നിന്നു.

അതുകൊണ്ടുതന്നെ ഈച്ച ഇപ്പോഴാണ് റിലീസ് ചെയ്തിരുന്നതെങ്കിലും റെക്കോർഡ് കളക്ഷൻ നേടുമായിരുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം