സിലിബ്രിറ്റികളുടെ കുടുംബവിശേഷങ്ങളും ചൂടൻ വാർത്തകളും എന്നും ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്.
കഴിഞ്ഞ ഏതാനും നാളുകളായി ബച്ചൻ ഫാമിലി ആയിരുന്നു ബോളിവുഡിലെ ചർച്ചാ വിഷയം.
ബച്ചൻ കുടുംബത്തിലെ പൊട്ടിത്തെറികളും ഐശ്വര്യ -അഭിഷേക് വിവാഹ മോചനവുമായിരുന്നു വാർത്തകളിൽ നിറഞ്ഞു നിന്നത്.
ഇതിനെല്ലാം ഒരു മറുപടിയെന്നോണം ബച്ചൻ കുടുംബം ഒരുമിച്ച് ക്യാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
also read മലൈക്കോട്ടൈ വാലിബൻ ജനുവരി 25 ന് തിയേറ്ററുകളിലേക്ക്
ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ആഘോമാക്കുകയാണ് ആരാധകർ.
കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിന്റെ ദ് ആർച്ചീസ് എന്ന ചിത്രത്തിന്റെ സ്പെഷ്യൽ പ്രീമിയർ ഉണ്ടായിരുന്നു.
എല്ലാ പ്രമുഖ താരങ്ങളും പങ്കെടുത്തെങ്കിലും ഏവരും കാത്തിരുന്നത് ബച്ചൻ കുടുംബത്തിന്റെ വരവിനെയായിരുന്നു.
ഏവരെയും ഞെട്ടിച്ചുകൊണ്ട് കറുപ്പഴകിൽ ബച്ചൻ കുടുംബം എത്തുകയാണുണ്ടായത്.
അമിതാഭ് ബച്ചന്റെ മകൾ ശ്വേതയുടെ മകൻ അഗസ്ത്യ നന്ദ, ദ് ആർച്ചീസിന്റെ ഭാഗമാണ്.
ബച്ചൻ കുടുംബത്തിലെ എല്ലാവരും പരസ്പരം സംസാരിക്കുന്നതും ഫോട്ടോ എടുക്കാൻ ഐശ്വര്യയും ജയ ബച്ചനും എല്ലാവരും വിളിക്കുന്നതും വീഡിയോകളിൽ കാണാം.
കുടുംബസമേതം ഏറെ സന്തോഷത്തോടെ നില്ക്കുന്ന അമിതാഭ് ബച്ചനെയും ഇവര്‍ക്കൊപ്പം സന്തോഷവതിയായി നില്ക്കുന്ന ഐശ്വര്യയെയും വീഡിയോയില്‍ കാണാൻ കഴിയും
അമിതാഭ് ബച്ചനും ഐശ്വര്യ റായിയും പരസ്പരം അണ്‍ഫോളോ ചെയ്തെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു എന്ന വാർത്ത തെറ്റാണ്.
ഇവര്‍ മുന്‍പ് ഫോളോ ചെയ്തിരുന്നില്ല എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
അടുത്തിടെ വിവാഹ മോതിരം ഇല്ലാതെ അഭിഷേക് ബച്ചന് പൊതു വേദിയില്‍ എത്തിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
വേർപിരിയാൻ പോകുന്നു, വേർപിരിഞ്ഞു എന്നുള്ള രീതിയിൽ ഐശ്വര്യ -അഭിഷേക് ദമ്പതികളുടെ വാർത്തകൾ വരാൻ തുടങ്ങിയത് വിവാഹത്തിന്റെ അടുത്ത നാളുകൾ മുതൽ കൂടിയായിരുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം