പലർക്കും ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണ ഓപ്ഷനുകളിൽ ഒന്നാണ് മുട്ട. പ്രോട്ടീനുകളാൽ നിറഞ്ഞിരിക്കുന്ന മുട്ട ശരീരത്തിന് കാൽസ്യം,വിറ്റാമിനുകൾ തുടങ്ങിയ നൽകുന്നു. എല്ലാ ദിവസവും ഒരേ പോലുള്ള മുട്ട ഓംലറ്റ് കഴിച്ചു മടുത്തെങ്കിൽ രെശ്മികയുടെ റെസിപ്പി ട്രൈ ചെയ്ത് നോക്കൂ.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ രശ്മിക, ചീര മഷ്റൂം ഓംലെറ്റിനുള്ള ഒരു പ്രത്യേക പാചകക്കുറിപ്പ് നല്കിയിട്ടുണ്ടായിരുന്നു.സാധാരണ അരിഞ്ഞ ഉള്ളിയും പച്ചമുളകും ഉപയോഗിക്കുന്നതിനുപകരം, രശ്മികയുടെ ഓംലെറ്റ് തയ്യാറാക്കലിൽ ചെറുതായി അരിഞ്ഞ ചീരയും കൂണും ഉൾപ്പെടുന്നു.എള്ളെണ്ണ, നെയ്യ് എന്നിവയും ചേരുവകളിൽ ചേർക്കും.
ഒരു പാത്രത്തിൽ അല്പം എള്ളെണ്ണ ചേർക്കുക. അരിഞ്ഞ ചീര ഇലകളും കൂൺ കഷ്ണങ്ങളും ചേർക്കുക. ആ രുചി കൂട്ടാൻ അൽപ്പം സോസ് ചേർത്ത് 2 മിനിറ്റ് വേവിക്കുക.ഒരു പാത്രത്തിൽ മൂന്ന് മുട്ടയുടെ വെള്ള അടിക്കുക എന്നതാണ് അടുത്ത ഘട്ടം. ഒരു പാൻ ചൂടാക്കി അതിൽ അൽപം നെയ്യ് പുരട്ടിയ ശേഷം മുട്ട പൊട്ടിച്ചത് ഒഴിക്കുക. ഉപ്പും ചുവന്ന മുളകുപൊടിയും ചേർക്കുക. ഇനി തയ്യാറാക്കിയ ചീര-മഷ്റൂം ഓംലെറ്റിൽ തുല്യമായി പരത്തുക. രണ്ട് മിനിറ്റ് വേവിക്കുക, ചൂടോടെ ആസ്വദിക്കുക.
അടുത്ത വട്ടം മടുപ്പൻ ഓംലറ്റ് ഉണ്ടാക്കി സമയം കളയണ്ട….

















