അതീവ ഗ്ലാമറസ്സായി ആനിമലിൽ തൃപ്തി ദിമ്രി

അനിമൽ സിനിമയുടെ റിലീസോടുകൂടി 

ബോളിവുഡില്‍ യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് നടി ത്രിപ്തി ദിമ്രി.

‘അനിമലിൽ’ സിനിമയിൽ രൺബീർ കപൂറിന്റെ നായികയായെത്തിയ ത്രിപ്തി ദിമ്രി ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. 

രൺബീർ കപൂറുമായുള്ള തൃപ്തിയുടെ ചൂടൻ രംഗങ്ങളും അഭിനയമികവുമാണ് ഇപ്പോൾ സംസാരവിഷയം.

രൺബീർ കപൂറുമായി അടുത്തിടപഴകുന്നതിന്റെ തൃപ്തിയുടെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ലീക്ക് ആയി പുറത്തുവന്നിരുന്നു.

അതീവ ഗ്ലാമറസ്സ് ആയാണ് തൃപ്തി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

also read മദ്യപിക്കില്ലെന്ന് പറഞ്ഞ താരം ആടിക്കുഴഞ്ഞ് നടുറോഡിൽ ; സണ്ണി ഡിയോളിന്റെ വീഡിയോ വൈറൽ

രൺബീറുമൊത്തുള്ള സീനിൽ അർദ്ധനഗ്നയായും താരം എത്തുന്നുണ്ട്. 

സോയ എന്ന കഥാപാത്രമാണ് തൃപ്തി അഭിനയിക്കുന്നത്.

താരത്തെ പ്രശംസിച്ച് നിരവധിയാളുകൾ രംഗത്തുവരുന്നുണ്ട്.

2017ൽ ‘പോസ്റ്റർ ബോയ്‌സ്’ എന്ന കോമഡി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച തൃപ്തി ദിമ്രി നിരവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ക്വാല, ബുൾബുൾ തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ പ്രകടനവും ഏറെ ശ്രദ്ധനേടി. ബുൾബുള്ളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ഒടിടി പുരസ്കാരവും ലഭിക്കുകയുണ്ടായി.

29കാരിയായ തൃപ്തി ഉത്തരാഖണ്ഡിലാണ് ജനിക്കുന്നത്. 

ഇൻസ്റ്റാഗ്രാമിൽ നടിയുടെ ചിത്രങ്ങൾ തേടി ആരാധകരുടെ ഒഴുക്കാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം