മുംബൈയിലെ തിരക്കേറിയ റോഡിലൂടെ മദ്യപിച്ചു പരിസരം ശ്രദ്ധിക്കാതെ നടന്നു നീങ്ങുന്ന സണ്ണി ഡിയോളിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. കാലുകൾനിലത്തുറയ്ക്കാതെ നടക്കുന്ന താരം റോഡിനു നടുവിൽ വെച്ച് ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായത്താൽ അവിടെനിന്നു പോകുന്നതാണ് വിഡിയോയിലുള്ളത്.
സണ്ണി മദ്യ ലഹരിയിലാണെന്നും ഈ പ്രവൃത്തി അൽപം കടന്നുപോയെന്നുമായിരുന്നു വിഡിയോ കണ്ട ആളുകളുടെ വിമർശനം.
ഇപ്പോൾ വീഡിയോയുടെ സത്യാവസ്ഥ പുറത്തുവന്നിരിക്കുന്നു.
also read മറ്റുള്ളവർക്ക് വേണ്ടി കൈ നീട്ടുന്നതിൽ തനിക്കൊരു നാണക്കേടുമില്ലെന്ന് സീമ ജി നായർ
സത്യത്തിൽ ഇതൊരു സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയ രംഗമാണ്.
ശശാങ്ക് ഉദ്രപുർകർ സംവിധാനം ചെയ്യുന്ന സഫർ എന്ന സിനിമയിലെ ഒരു രംഗമാണ് സമൂഹമാധ്യമങ്ങളിൽ തെറ്റായ രീതിയിൽ പ്രചരിക്കപ്പെട്ടത്.
താൻ മദ്യപിക്കാറില്ലെന്ന് പല അഭിമുഖങ്ങളിലും സണ്ണി ഡിയോൾ വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ സിനിമയിൽ മദ്യത്തിനടിമയായ ഒരാളെയാണ് സണ്ണി ഡിയോൾ അവതരിപ്പിക്കുന്നത്.

സത്യവും മിഥ്യയും മനസ്സിലാക്കുന്നതിന് മുന്നേ തന്നെ താരത്തിന്റെ പ്രവർത്തിയെ കുറ്റപ്പെടുത്തി പലരും വീഡിയോ ഷെയർ ചെയ്യുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















