അഭിനേത്രി എന്നതിനേക്കാൾ ഉപരിയായി ഒരു മനുഷ്യ സ്‌നേഹി എന്നതരത്തിൽ
മലയാളികള്‍ക്ക് സുപരിചിതയാണ് സീമ ജി നായര്‍.
സിനിമയിലും സീരിയലിലുമെല്ലാം ചെറുതോവലുതോ ആയിക്കൊള്ളട്ടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഒരുപിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ താരത്തിനായിട്ടുണ്ട്.
സീമ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളൊക്കെ വലിയ ശ്രദ്ധനേടാറുണ്ട്. അര്‍ബുദരോഗത്തെ നേരിട്ട നന്ദു മഹാദേവ
മുതല്‍ നടി ശരണ്യ ശശി വരെയുള്ളവരുടെ പോരാട്ട ജീവിതത്തിൽ കൈത്താങ്ങായി സീമ ജി നായരുണ്ടായിരുന്നു.
ഇതുകൂടാതെ സിനിമാ-സീരിയൽ രംഗത്തു പ്രവർത്തിക്കുന്ന പാവപ്പെട്ട ആർട്ടിസ്റ്റുകൾക്ക് വീട് വെച്ച് നൽകാനും സീമ ജി നായർ മുന്നിലുണ്ടാകാറുണ്ട്. പ്രവർത്തികളെ അഭിനന്ദിച്ചും വിമർശിച്ചു ഒരുപാടുപേർ മുന്നോട്ട് വരുന്നത് സ്ഥിരം കാഴ്ചയാണ്.
കുറ്റം പറയുന്നവരെ അവഗണിക്കാറാണ് പതിവ് എന്നവർ പറയുന്നു.
തന്നാലാവുന്ന വിധത്തിൽ എല്ലാവരെയും സഹായിക്കാനാണ് സീമയുടെ ശ്രമം.
നടി ശരണ്യയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങിയതോടെയാണ് സീമയുടെ പ്രവർത്തനങ്ങൾ കൂടുതല്‍ ആളുകള്‍ അറിഞ്ഞു തുടങ്ങുന്നത്. എന്നാല്‍ അതിന് മുന്‍പേ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് സീമ. അമ്മയാണ് തന്റെ റോൾ മോഡലെന്നും അവർ പറയുന്നു.
എന്റെ ചേച്ചിയുടെ കല്യാണം നടക്കുന്ന സമയത്ത് ഒരു പവൻ സ്വർണം പോലും ചേച്ചിയുടെ കഴുത്തിൽ ഉണ്ടായിരുന്നില്ല. കാരണം അമ്മയ്ക്ക് കിട്ടുന്നത് മുഴുവൻ അമ്മ മറ്റുള്ളവരെ സഹായിച്ചും മറ്റുള്ളവർക്ക് ഭക്ഷണം വാങ്ങി കൊടുത്തും മറ്റുള്ള കുട്ടികളുടെ കല്യാണം നടത്തികൊടുത്തുമാണ് ചെലവാക്കിയിരുന്നത്,
അങ്ങനെ ആയിരുന്നു അമ്മ. അമ്മ അന്ന് ചെയ്തതൊക്കെയാണ് എന്റെ മനസ്സിൽ കിടക്കുന്നത്. എന്നാണ് സീമ പറയുന്നത്.
ശരണ്യയുടെ അവസാനത്തെ രണ്ടു സർജറിക്ക് മുന്നേ പൈസ ഇല്ലാതെ വന്നു. അപ്പോഴാണ് ഞാൻ സോഷ്യൽ മീഡിയയിൽ സഹായമഭ്യർത്ഥിച്ച് വന്നത്. അങ്ങനെ അന്ന് ഓരോരുത്തർ ചികഞ്ഞ് ചികഞ്ഞ് വന്നപ്പോഴാണ് ഞാൻ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് അവർ മനസിലാക്കുന്നത് എന്ന് സീമ ജി നായർ പറയുന്നു.
ഇത്രയും സഹായങ്ങൾ ചെയ്യുന്നുണ്ടെങ്കിലും താൻ സാമ്പത്തിക ബാധ്യതകളുമൊക്കെ ആയിട്ടാണ് കഴിയുന്നത്. മറ്റുള്ളവരുടെ മുന്നിൽ എനിക്ക് വേണ്ടി കൈനീട്ടേണ്ട അവസ്ഥ വരാതെ മുന്നോട്ട് പോകണം എന്ന് മാത്രമേ എനിക്ക് ഉള്ളൂ. ദൈവത്തോട് പ്രാർത്ഥിക്കുന്നത് അത് മാത്രമാണ്, മറ്റുള്ളവർക്ക് വേണ്ടി എത്ര കൈനീട്ടാനും ഞാൻ തയ്യാറാണ്. അതിലൊരു നാണവുമില്ല എന്നുകൂടിപറയുന്നുണ്ട് സീമ.
also read ഫാറൂഖ് കോളേജ് തന്നെ വിളിച്ചു വരുത്തി അപമാനിച്ചുവെന്ന് സംവിധായകൻ ജിയോ ബേബി
മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് എല്ലാവർക്കും ലഭിക്കില്ലല്ലോ. അങ്ങനെയുള്ള മനുഷ്യർ ഈ ഭൂമിയിൽ ഉണ്ടാകേണ്ടതുണ്ട്.
സഹജീവി സ്നേഹം ഉള്ളപ്പോഴല്ലേ മനുഷ്യൻ മനുഷ്യനാകുന്നുള്ളു.
സ്വന്തം ജീവിതം കൊണ്ട് അത് തെളിയിച്ച വ്യക്തി കൂടിയാണ് സീമ ജി നായർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം