ജിദ്ദ: രാജ്യത്ത് നിലവിലുള്ള എല്ലാ വായു ഗുണനിലവാര നിരീക്ഷണ സ്റ്റേഷനുകളെ ഒരു സംവിധാനത്തിനുകീഴിൽ ലയിപ്പിക്കുമെന്ന് സൗദി നാഷനൽ സെൻറർ ഫോർ എൻവയോൺമെൻറൽ നെറ്റ്വർക്ക് ഡയറക്ടർ ജനറൽ എൻജി. ആമിർ ബാ മുനീഫ് പറഞ്ഞു. സ്റ്റേഷനുകളുടെ എണ്ണം 390ലെത്തിയിട്ടുണ്ട്. ഈ സ്റ്റേഷനുകൾ വായുവിന്റെ ഗുണനിലവാരത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഘടകങ്ങളെ അളക്കുകയും ജീവിത നിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സൗദിയിലെ ഇൻഡസ്ട്രിയൽ സോണുകൾക്കായുള്ള (മുദ്ൻ) അതോറിറ്റിക്ക് കീഴിലെ വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളെ ഞങ്ങളുടെ നിയന്ത്രണ കേന്ദ്രവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ എയർ സ്റ്റേഷനുകൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ ഞങ്ങൾ ഒരുമിച്ച് സഹകരിച്ച് പ്രവർത്തിക്കുന്നു. രാജ്യത്ത് നിരവധി സ്ഥാപനങ്ങൾക്ക് വായുവിെൻറ ഗുണനിലവാരം നിരീക്ഷിക്കാൻ സ്വന്തമായി സ്റ്റേഷനുകളുണ്ട്. എയർ ഗുണനിലവാര നിരീക്ഷണ സ്റ്റേഷനുകളുള്ള എല്ലാ ഏജൻസികളുമായും ബന്ധിപ്പിക്കാൻ നിലവിൽ പ്രവർത്തിക്കുകയാണെന്നും എൻജി. ആമിർ പറഞ്ഞു.
വായുവിെൻറ ഗുണനിലവാരം നിരീക്ഷിക്കാൻ ഇൻഡസ്ട്രിയൽ അതോറിറ്റിക്ക് കീഴിൽ 15 സ്റ്റേഷനുകളുണ്ട്. ജുബൈൽ-യാംബു റോയൽ കമീഷന് കീഴിൽ 50 സ്റ്റേഷനുകളും റിയാദ് സിറ്റി ഡെവലപ്മെൻറ് അതോറിറ്റിയിൽ 15 സ്റ്റേഷനുകളും നിയോമിൽ 25 സ്റ്റേഷനുകളുമാണുള്ളത്. ചില സർവകലാശാലകൾക്കും സ്വന്തമായി സ്റ്റേഷനുകളുണ്ട്.
ഇൗ 150 സ്റ്റേഷനുകളും നാഷനൽ സെൻററിന് കീഴിലെ 240 സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും. ഇതോടെ ലിങ്ക് ചെയ്യുന്ന സ്റ്റേഷനുകളുടെ എണ്ണം 390 ആകും. ഇതിലെ വിവരങ്ങളെല്ലാം കേന്ദ്രത്തിെൻറ സെൻട്രൽ യൂനിറ്റിൽ എത്തുമെന്ന് എൻജി. ആമിർ പറഞ്ഞു. അങ്ങനെ വായു ഗുണനിലവാരം സംബന്ധിച്ച സ്വന്തം ഡേറ്റക്കുപുറമെ മറ്റ് കേന്ദ്രങ്ങളുടെ വിവരങ്ങളും അറിയിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു