കേന്ദ്രം 2023 ഓഗസ്റ്റിൽ അവതരിപ്പിച്ച സിം കാർഡ് നിയമം ഈ ഡിസംബറിൽ നിലവിൽ വന്നു. സാമ്പത്തിക തട്ടിപ്പുകൾ കുറയ്ക്കുക, സൈബർ ക്രൈമുകൾ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണു കേന്ദ്രം ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നത്. സിം കാർഡുകൾ ബൾക്കായിട്ട് എടുക്കാൻ ഇനി മുതൽ സാധിക്കില്ല. സിം വിൽക്കുന്ന സ്ഥാപങ്ങൾക്കും വെരിഫിക്കേഷൻസ് ഉണ്ടാകും.
ഡിജിറ്റൽ കെ വൈ സി
നോ യുവർ കസ്റ്റൻമർ പൂർണ്ണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. പുതിയ സിം എടുക്കുന്നവർക്കും പഴയ സിം പുതുക്കുന്നവരും കെ വൈ സി അപ്ഡേറ്റ് ചെയ്തിരിക്കണം. ഇത് ഉപഭോക്താക്കളിൽ നിന്നും ഉറപ്പാക്കേണ്ടത് സിം നൽകുന്ന സ്ഥാപനങ്ങളുടെ കടമയാണ്
പോലീസ് വെരിഫിക്കേഷൻ
സിം വിൽക്കുന്ന സ്ഥാപങ്ങളെ കുറിച്ച് ടെലികോം കമ്പനികൾ വെരിഫിയ ചെയ്ത് റെക്കോർഡുകൾ സൂക്ഷിക്കണം അല്ലങ്കിൽ 10 ലക്ഷം രൂപ വരെ പിഴ ഈടാക്കും
9 സിം
ഒരു വ്യക്തിക്ക് തന്റെ ഐ ഡി ഉപയോഗിച്ച 9 സിം വരെയെടുക്കാം. പുതിയ സിം എടുക്കുന്നവരും,പഴയത് പുതുക്കുന്നവരും ആധാർ വിവരങ്ങളും, ഡെമോഗ്രാഫിക് വിവരങ്ങളും നൽകണം. ആധാർ മുഖേനെയാണ് വിവരങ്ങൾ ശേഖരിക്കുന്നത്
സിം നഷ്ടപ്പെട്ടാൽ
ഒരാൾ സിം മാറുകയോ,അയാളുടെ സിം നഷ്ടപ്പെടുകയോ ചെയ്താൽ 90 ദിവസത്തിനു ശേഷം ആ നമ്പർ മറ്റൊരാൾക്ക് നൽകും