തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എം വി പ്രദീപ് അന്തരിച്ചു. 48 വയസായിരുന്നു. ഇന്നലെ രാത്രി 11:15 ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച പ്രദീപിനെ ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
വിദ്യാഭ്യാസ മേഖലയിലെ റിപ്പോർട്ടിങ്ങിൽ മികവു തെളിയിച്ച പത്രപ്രവർത്തകനായിരുന്നു എം വി പ്രദീപ്. ജനറൽ റിപ്പോർട്ടിങ്ങിലും ശ്രദ്ധിക്കപ്പെടുന്ന നിരവധി വാർത്തകൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. മികച്ച ഹ്യൂമൻ ഇന്ററസ്റ്റിങ് സ്റ്റോറിക്കുള്ള ട്രാക് പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998 ൽ ശ്രീകണ്ഠപുരം ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തി. 2008 ൽ സബ് എഡിറ്റർ ട്രെയിനിയായി.
read also:തിരുവനന്തപുരത്ത് യുവ ഡോക്ടർ മരിച്ച നിലയിൽ
കൊച്ചി, കോട്ടയം, കണ്ണൂർ, ഇടുക്കി, കാസർകോട്, കോഴിക്കോട് ബ്യൂറോകളിലും സെൻട്രൽ ഡസ്കിലും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ശ്രീകണ്ഠപുരം എരുവശേരി ചുണ്ടക്കുന്ന് മഴുവഞ്ചേരി വീട്ടിൽ പരേതനായ വേലപ്പൻ നായരുടെയും ലീലാമണിയുടെയും മകനായിരുന്നു. ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് അധ്യാപിക പി കെ സിന്ധുമോളാണ് ഭാര്യ. ഒരു മകളും രണ്ട് സഹോദരങ്ങളുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു